കാസര്‍കോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ തനിക്കെതിരെയുള്ള വഞ്ചനാക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംസി ഖമറുദ്ദീന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജ്വല്ലറി പണമിടപാട് സിവില്‍ കേസ് മാത്രമാണെന്നും, വഞ്ചന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഖമറുദ്ദിന്റെ വാദം.
ഖമറുദ്ദീനിനെതിരായ വഞ്ചനാ കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും, വഞ്ചന കേസ് റദ്ദാക്കിയാല്‍ അന്വേഷണം ആട്ടിമറിക്കപ്പെടുമെന്നും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തട്ടിപ്പില്‍ നിരവധി പേര്‍ക്ക് പണം നഷ്ടമായെന്നും,ജ്വല്ലറി ഡയറക്ടര്‍ ആയ എം.സി കമറുദ്ദീനിനും കേസില്‍ തുല്യ പങ്കാളിത്തം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ നിലപാട്.