ജോലിക്ക് കോഴ; തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി ഇ ഡി കസ്റ്റഡിയിൽ, പിന്നാലെ നെഞ്ചുവേദന, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയെ ഇ ഡി കസ്റ്റഡിയിലെടുത്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.

മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. 17 മണിക്കൂർ ചോദ്യം ചെയ്യുകയും ചെയ്തു. പിന്നാലെയാണ് കസ്റ്റഡ‍ിയിലെടുത്തത്.

ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നിലവിൽ ഡിഎംകെ സർക്കാരിൽ വൈദ്യുതി – എക്സൈസ് മന്ത്രിയാണ്.

ഇ ഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധവുമായി പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.

ഉദയനിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സെന്തിൽ ബാലാജിയെ റെയ്ഡ് എന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നു.

24 മണിക്കൂറാണ് തുടർച്ചയായി ചോദ്യം ചെയ്തത്. ഇത് തികച്ചും മനുഷ്യാവകാശ വിരുദ്ധമാണ്. ഇ ഡി ജനങ്ങളോടും കോടതിയോടും ഉത്തരം പറയണമെന്ന് തമിഴ്നാട് നിയമ മന്ത്രി എസ് രഘുപതി പ്രതികരിച്ചു.

Related posts

Leave a Comment