ജോയിയുടെ മരണം; തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം | ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം.

പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു.

അതേസമയം ജോയിയുടെ കുടുംബത്തിന് ഉടനടി നഗരസഭ വീടുവെച്ച്‌ നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രതികരിച്ചു.

അപകടസമയത്തും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവരാണ് സമരക്കാര്‍.

റെയില്‍വേക്ക് കാര്യമായ മലിനീകരണ സംവിധാനമില്ലെന്നും സാധ്യമായതെല്ലാം നഗരസഭ ചെയ്‌തെന്നും മേയര്‍ പറഞ്ഞു.

Related posts

Leave a Comment