ന്യൂഡൽഹി : ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്; ജൈവ വൈവിധ്യം കാത്തു സൂക്ഷിക്കും നമുക്കാവതെല്ലാം ചെയ്യാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കായി നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആഗോള പരിസ്ഥിതി ദിനത്തില്‍ ഈ ഭൂമിയിലെ വിലമതിക്കാനാകാത്ത ജൈവ വൈവിധ്യം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കാം. ഈ ഭൂമിയുടെ നിലനില്‍പ്പിനായുള്ള മുഴുവന്‍ സസ്യലതാദികളേയും സംരക്ഷിക്കാന്‍ നമുക്കാവതെല്ലാം കൂട്ടായ്മയോടെ ചെയ്യാം. അടുത്ത തലമുറയ്ക്കായ ഇതിലും സുന്ദരമായ ഭൂമി നല്‍കാന്‍ നമുക്കാവട്ടെ എന്നായിരുന്നു മോദിയുടെ സന്ദേശം. ഇതോടൊപ്പം ജലസംരക്ഷണത്തിനായി മഴവെള്ള സംഭരണത്തെക്കുറിച്ച് പറഞ്ഞ മന്‍കി ബാത്തിന്റെ വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചു.
ലോക്ഡൗണ്‍ കാലത്ത് പ്രകൃതിയെ തൊട്ടറിയാന്‍ ജനങ്ങള്‍ക്ക് നല്ല അവസരമായി. ഇത് പ്രകൃതി സംരക്ഷണത്തിന് ഉതകുന്നതാണ്. ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നതാണ് ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ പ്രധാന സന്ദേശം.
പരിസ്ഥിതി മലിനീകരണത്തിലൂടെ നഷ്ടപ്പെട്ട പല ജൈവ വൈവിധ്യവും ഈ ലോക്ഡൗണ്‍ കാലത്ത് തിരികെവരാന്‍ തുടങ്ങി. നാം ഒരിക്കലും കേള്‍ക്കാതിരുന്ന വീടിന്റെ പരിസരത്തെ ചീവീടുകളുടെ ശബ്ദം പോലും ഇന്ന് തിരിച്ചറിയുന്നു. ഇനിയും ഇത് തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.