ന്യൂഡല്‍ഹി : ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി.
സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല. നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അതില്‍ തെറ്റുണ്ടെന്ന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മൃഗാവകാശ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുളള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നിവയുടെ ഭാവി ഇന്നത്തെ വിധി തീരുമാനിച്ചേക്കാം.
2014 ല്‍ സുപ്രീം കോടതി നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും ,സംസ്‌കാരത്തിന്റെയും പാരമ്ബര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കുന്നു.
ആക്ടവിസ്റ്റുകളുടെയും തമിഴ്‌നാട് സര്‍ക്കാരിന്റെയും മാരത്തണ്‍ വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണഘടനാ ബെഞ്ച് കേസില്‍ വിധി പറയാനായി മാറ്റുകയായിരുന്നു.
ജല്ലിക്കട്ട് സംരക്ഷിക്കുന്ന തമിഴ്‌നാട് , മഹാരഷ്ട്രസര്‍ക്കാരുകളുടെ നിയമത്തെ ചോദ്യം ചെയ്ത് മൃഗ സ്‌നേഹികള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.
ജല്ലിക്കട്ട് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇതിനെ മറിക്കടക്കാന്‍ നിയമം കൊണ്ടുവന്നിരുന്നു അനുഛേദം 29 (1) ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കിയത് ഭരണഘടന വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധാ ബോസാണ് വിധി പറഞ്ഞത്.