തിരുവനന്തപുരം: മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച് പലതവണ വിജയിയെപ്പോലെ നടന്നുകയറിയ ജീവിതമാണ് മലയാളികളുടെ സ്വന്തം വാവാ സുരേഷിന്റെത്.കൊടിയ വിഷത്തെപ്പോലും വൈദ്യശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ മനോധൈര്യം കൊണ്ട് വിജയിച്ചു കയറിയ ജീവിതം.ഇപ്പോഴിത സമാനതിതിയിലുള്ള മറ്റൊരു അതിജീവന കഥപറയുകയാണ് വാവസുരേഷ്.മറ്റൊന്നുമ്മല്ല കഴിഞ്ഞ 18 ദിവസമായി കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു വാവ.ഇപ്പോള്‍ കോവിഡിനെയും തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് സുരേഷ്.
കഴിഞ്ഞ മാസം ഇരുപത്തി എട്ടിന് വന്ന കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഐസിയു നല്‍കിയചികിത്സ തന്നെയാണ് വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന തുടങ്ങിയ കൊവിഡിന്റെ ലക്ഷണങ്ങള്‍ മുഴുവന്‍ വാവയ്ക്ക് ഉണ്ടായിരുന്നുു. ഓക്സിജന്‍ ലെവല്‍ വളരെ താഴ്ന്ന അവസ്ഥ വന്നപ്പോഴാണ് വാവയെ വാര്‍ഡില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയത്. ഇപ്പോള്‍ സുഖം പ്രാപിച്ചുവെങ്കിലും വാവ ഇതുവരെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടില്ല.
കഴിഞ്ഞ മാസം അവസാനം സ്വകാര്യ ചാനലിനു വേണ്ടി തിരുവനന്തപുരം മൃഗശാലയില്‍ കയറി പാമ്ബുകളുടെ ദൃശ്യങ്ങള്‍ എടുത്തപ്പോഴാണ് കോവിഡ് ബാധിച്ചത്. ഷൂട്ട് കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ തന്നെ അസ്വസ്ഥതകള്‍ വന്നു.സൂവില്‍ നിന്ന് കോവിഡ് ബാധിച്ച് പനി വന്നപ്പോള്‍ ലെന്‍സിന്റെ ഇന്‍ഫെക്ഷന്‍ ആണെന്നാണ് കരുതിയത്. പക്ഷെ ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് പോസിറ്റീവ്. എന്റെ ക്യാമറ ചെയ്തയാള്‍ക്കും കോവിഡ് പോസിറ്റീവ്. മൃഗശാലയില്‍ ചിലര്‍ക്ക് കോവിഡ് വന്നത് അറിഞ്ഞിരുന്നില്ല.
ടെസ്റ്റില്‍ പോസിറ്റീവ് ആയതോടെ മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോക്ടര്‍ ഷര്‍മ്മദിനെ വിളിച്ചു. അഡ്‌മിറ്റ് ആകാന്‍ ഡോക്ടര്‍ പറഞ്ഞു. നേരെ മെഡിക്കല്‍ കോളെജിലേക്ക്. ആദ്യം വാര്‍ഡില്‍. ജീവിതവും മരണവും മാറി കണ്ട നാല് ദിവസങ്ങള്‍ ഐസിയുവില്‍.മെഡിക്കല്‍ കോളേജിലെ മരണ നിരക്ക കൂടിയ സമയത്താണ് വാവ ഐസിയുവില്‍ എത്തിയത്. ജീവിതങ്ങള്‍ പൊടുന്നനെ കണ്‍മുന്നില്‍ അവസാനിക്കുന്നത് കണ്ട് അമ്ബരന്നു നിന്നുപോയി.
ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കെ തന്നെ തൊട്ടടുത്ത ബെഡുകളില്‍ നിന്ന് ജീവിതങ്ങള്‍ കൊഴിഞ്ഞു പോയിക്കൊണ്ടേയിരുന്നു. വലിയ കുഴപ്പമില്ലാത്ത അവസ്ഥ എന്ന് തോന്നിപ്പിച്ചിരുന്ന പലര്‍ക്കും പൊടുന്നനെ രക്തത്തില്‍ നിന്ന് ഓക്സിജന്റെ അളവ് കുറയുകയും മരണത്തിലേക്ക് വലിച്ചെറിയപ്പെട്ട അവസ്ഥ നേരിടുകയും ചെയ്തു.വലുപ്പ ചെറുപ്പങ്ങളോ പ്രായഭേദങ്ങളോ ഒന്നും കോവിഡ് മരണങ്ങള്‍ക്ക് ബാധകമല്ലെന്ന് താന്‍ അവിശ്വസനീയതയോടെ നോക്കിക്കണ്ടു. കോവിഡ് ജീവിതങ്ങള്‍ തല്ലിക്കൊഴിച്ചുകൊണ്ടിരിക്കുന്നത് നിത്യേന ദൃശ്യമായി. തനിക്കും നാല് ദിവസം ഓക്സിജന്‍ ശ്വസിച്ച് ഐസിയുവില്‍ കഴിയേണ്ടി വന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ രോഗികളെ മരണത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നു എന്ന ആരോപണങ്ങള്‍ മുഴുവന്‍ വാവ തന്റെ അനുഭവം കൊണ്ട് തള്ളിക്കളയുന്നു. ജീവിതത്തില്‍ ആര്‍ക്കും ഒരിക്കലും ലഭിക്കാത്ത കരുതലും ചികിത്സയുമാണ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്നും ലഭിക്കുന്നത്. ഒരു വിധത്തിലും രക്ഷപ്പെടുത്താന്‍ കഴിയാത്തവര്‍ മാത്രമാണ് മരണത്തിലേക്ക് ഊര്‍ന്നു വീഴുന്നത്. എല്ലാം ഞാന്‍ നേരില്‍ക്കണ്ടതാണ്.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും സമ്മതിക്കുന്നു. അവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഞാന്‍ നേരില്‍ കണ്ടതാണ്. ഏറ്റവും മികച്ച ചികിത്സയാണ് മെഡിക്കല്‍ കോളേജ് കോവിഡ് ഐസിയു നല്‍കുന്നത്.വീട്ടില്‍ ഇരുന്നു ചികിത്സ ചെയ്ത് ക്രിട്ടിക്കലായാണ് പല രോഗികളും എത്തിയത്. അവരെ രക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും മെഡിക്കല്‍ കോളേജ് നോക്കിയിട്ടുണ്ട്.
നില മോശം എന്ന് കണ്ടാല്‍ കഴിവതും ആശുപത്രിയില്‍ എത്തിയേ തീരൂ. വീട്ടില്‍ ഇരുന്നുള്ള ചികിത്സയെ കുറിച്ച് തന്നെ എനിക്ക് സംശയം തോന്നുന്നു. ആശുപത്രി തന്നെയാണ് അഭികാമ്യം. ഞാന്‍ ജീവിതത്തിലേക്ക് തിരികെ വന്നത് തന്നെ മെഡിക്കല്‍ കോളേജ് ഐസിയു ചികിത്സകൊണ്ടുമാത്രമാണെന്നും വാവ സുരേഷ് സാക്ഷ്യപ്പെടുത്തുന്നു