‘ജീവനെടുത്ത’ സ്വപ്നം; പഠനം നിർത്തി ഹെലികോപ്റ്റർ ഉണ്ടാക്കി, ഹെലികോപ്റ്ററിന്‍റെ ബ്ലേഡ് തുളച്ചു കയറി ദാരുണ മരണം

സ്വപ്ന സാക്ഷാത്കാരത്തിനായി എല്ലാം ഉപേക്ഷിച്ച യുവാവിന്റെ ജീവനെടുത്ത് അതേ സ്വപ്നം. ജീവിതം മുഴുവന്‍ ഏറെക്കാലമായി മനസില്‍ സൂക്ഷിച്ച സ്വപ്നത്തിന് വേണ്ടി ചെലവിട്ട് അത് നേടിയെടുക്കുന്ന ആളുകളേക്കുറിച്ചുള്ള വാര്‍ത്തകള്‍ സാധാരണമാണ്.

എന്നാല്‍ പൂര്‍ത്തീകരിച്ച സ്വപ്നം ഒരാളുടെ ജീവനെടുത്തതിനാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഫുല്‍സാവംഗി ഗ്രാമം സാക്ഷിയായത്. സ്വന്തമായി ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണം എന്നായിരുന്നു 24കാരൻ ഷെയ്ക്ക് ഇസ്മായില്‍ ഷെയ്ക് ഇബ്രാഹിം എന്ന യുവാവിന്റെ ജീവിതാഭിലാഷം.

പക്ഷേ പരീക്ഷണത്തിനിടെ കോപ്റ്ററിന്റെ റോട്ടര്‍ ബ്ലേയ്ഡ് കഴുത്തിൽ വീണ് അദ്ദേഹം മരിച്ചു. പലവിധ സാഹചര്യങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നിരുന്നു ഷേഖ് ഇസ്മായില്‍ ഷേഖ് ഇബ്രാഹിമിന്.

എന്നാല്‍ സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മ്മിച്ച് അത് പറത്തണമെന്നത് ഈ ഇരുപത്തിനാലുകാരന്‍ മനസില്‍ ഏറെക്കാലമായ കൊണ്ടുനടന്ന സ്വപ്നമായിരുന്നു. എട്ടാം ക്ലാസിൽവച്ച് പഠനം പോലും ഉപേക്ഷിച്ചാണ് യുവാവ് ഈ സ്വപ്നത്തിന്റെ പിന്നാലെ കൂടിയത്.

പിന്നീടൊരു ഗ്യാസ് വെൽഡിങ് വർക്ക്ഷോപ്പിൽ പണിയെടുത്തു. അവിടെ നിന്നാണ് സ്വന്തമായി ഹെലികോപ്റ്റർ ഉണ്ടാക്കി പറത്തണമെന്ന മോഹം ഉണ്ടായത്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയും യുവാവിനെ ഏറെ സ്വാധീനിച്ചിരുന്നു.

യൂട്യൂബ് വിഡിയോകൾ നോക്കി നിർമാണം പുരോഗമിച്ചു. വരുന്ന സ്വാതന്ത്ര്യദിനത്തിൽ തന്റെ ഹെലികോപ്റ്റർ പൊതുജനങ്ങളെ കാണിക്കാൻ ഇരിക്കെയാണ് അപകടം. വര്‍ക്ക് ഷോപ്പിന് സമീപത്തുള്ള വയലില്‍ വച്ചായിരുന്നു പരീക്ഷണ പറക്കല്‍.

സുഹൃത്തുക്കള്‍ പരീക്ഷണ പറക്കലിന്‍റെ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇസ്മായില്‍ ഹെലികോപ്റ്ററില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തു. ഹെലികോപ്റ്റിന്‍റെ ബ്ലേഡുകള്‍ കറങ്ങാന്‍ തുടങ്ങി. വിമാനത്തിന്‍റെ പിന്‍ഭാഗത്തുള്ള റോട്ടര്‍ ബ്ലേഡ് തകരുകയും ഇത് പ്രധാന ബ്ലേഡുകളില്‍ ചെന്നുതട്ടുകയും ചെയ്തതാണ് അപകടകാരണമായത്.

പ്രധാന ബ്ലേഡുകള്‍ തകര്‍ന്ന് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഇസ്മായിലിന്‍റെ കഴുത്ത് മുറിച്ച് നിലത്തുവീഴുകയായിരുന്നു. സുഹൃത്തുക്കള്‍ സാധിക്കുന്ന വേഗത്തില്‍ ഇസ്മയിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് കൊല്ലുപ്പെടുകയായിരുന്നു.

അഞ്ച് അടി വരെ ഉയരത്തില്‍ ഈ ഹെലികോപ്റ്റര്‍ ഇസ്മയില്‍ പറത്തിയിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മുന്നാ ഹെലികോപ്റ്റര്‍ എന്ന തന്‍റെ ഇരട്ടപ്പേരായിരുന്നു ഈ സിംഗിള്‍ സീറ്റര്‍ ഹെലികോപ്റ്ററിനും യുവാവ് നല്‍കിയ പേര്.

ഗ്രാമത്തിന് അഭിമാനം ആകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ഇതിന് പിന്നില്‍. 3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് സിനിമയിലെ റാന്‍ചോയായിരുന്നു യുവാവിന്‍റെ പ്രചോദനമെന്നും സുഹൃത്തുക്കള്‍ ദേശീയ മാധ്യമങ്ങളോട് പറയുന്നത്.

യുട്യൂബ് വിഡിയോകളില്‍ നിന്നാണ് ഹെലികോപ്റ്ററിന്‍റെ ഡിസൈനും മറ്റു വിവരങ്ങളും യുവാവ് ശേഖരിച്ചത്. ആവശ്യമായ എല്ലാ പാര്‍ട്സുകളും ശേഖരിക്കാന്‍ രണ്ടുവര്‍ഷമെടുത്തുവെന്നാണ് സുഹൃത്തുക്കള്‍ ഇന്ത്യാ ടൈംസിനോട് വിശദമാക്കുന്നത്.

Related posts

Leave a Comment