സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ മരുന്ന് ഉത്പാദിപ്പിക്കുന്ന കമ്ബനിയാണ് ഹോംകോ. കേരളത്തിലെ ആയിരത്തില്‍ അധികമുള്ള ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മരുന്ന് ഉത്പാദിപ്പിക്കുന്നത് ഇവിടെ നിന്നാണ്.
കഴിഞ്ഞ ദിവസം ഇവിടുത്തെ ജീവനക്കാരില്‍ മുഴുവന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തി. 180 ഓളം ജീവനക്കാരില്‍ ഒരാള്‍ക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല. അദ്‌ഭുതപ്പെടുത്തുന്ന ഈ വസ്തുതയ്ക്ക് പിന്നില്‍ ആര്‍സനിക് ആല്‍ബം 30 എന്ന ഹോമിയോ മരുന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആര്‍സനിക് ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് കോവിഡിന് കൂടുതല്‍ ഫലപ്രദമാണെന്ന് മുന്‍പേ തെളിഞ്ഞതാണ്. ചില പഞ്ചായത്തുകളില്‍ ജനപ്രതിനിധികള്‍ മുന്‍കൈ എടുത്ത് ആര്‍സനിക് ആല്‍ബം 30 ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇവിടെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറവാണ്. ഈ മരുന്ന് കഴിച്ചവരില്‍ മരണനിരക്ക് കുറവാണ്. രോഗം വന്നാലും ഒരാഴ്ച കൊണ്ട് ഭേദമാകുന്നുണ്ട്.
പല രാജ്യങ്ങളും ജര്‍മ്മനിയില്‍ നിന്ന് മരുന്നുകള്‍ ഇറക്കുമതി ചെയ്യുമ്ബോള്‍ ഹോംകോയില്‍ ചിലവ് കുറച്ച് മരുന്ന് ഉത്പാദിപ്പിക്കുന്നു. വളരെ തുച്ഛമായ വില മാത്രമാണ് ആര്‍സനിക് ആല്‍ബം 30 പോലുള്ള ഉപയോഗപ്രദമായ മരുന്നുകള്‍ക്ക് ഈടാക്കുന്നത്.
ആയുഷ് മന്ത്രാലയം മുന്‍പ് അംഗീകരിച്ച മരുന്നാണ് ആര്‍സനിക് ആല്‍ബം 30. കേരള സര്‍ക്കാരും ഗുളിക വിതരണത്തില്‍ പച്ചക്കൊടി കാണിച്ചിരുന്നു. വൈറല്‍ പനി, ചുമ, മറ്റ് ഇന്‍ഫെക്ഷനുള്ളവര്‍ക്ക് മുന്‍പ് തന്നെ ഹോമിയോയില്‍ നല്‍കി വന്നിരുന്ന മരുന്നാണിത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആര്‍സനിക് ആല്‍ബം വിതരണം തുടങ്ങിയതെന്ന് ഹോമിയോ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
കോവിഡിനെതിരെയുള്ള മരുന്നല്ല ഇതെന്നും ശരീരത്തിന്റെ പൊതുവായ പ്രതിരോധ ശേഷി വര്‍ധിക്കുമ്ബോള്‍ കോവിഡും ചെറുക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് ഉള്ളതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഹോമിയോ ഗുളിക കഴിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകില്ല. പാര്‍ശ്വഫലങ്ങളില്ലാത്ത ഗുളികയാണ് ഇത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണം മരുന്നിന്റെ ഡോസ് നിശ്ചയിക്കാന്‍