ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും പിടിച്ച തുക തിരികെ നല്‍കും; പി.എഫില്‍ ലയിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്ബളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മാസം പി.എഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ഒന്‍പത് ശതമാനം പലിശയോട പിടിച്ച തുകയാണ് പി.എഫില്‍ ലയിപ്പിക്കുക.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കൊവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കുവാനാണ് കഴിഞ്ഞ അഞ്ച് മാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്ബളം വീതം പിടിച്ചിരുന്നത്.

Related posts

Leave a Comment