തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. ഒരു മാസത്തെ ശമ്ബളം തല്‍ക്കാലത്തേക്ക് പിടിക്കേണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. ഒരു മാസത്തെ ശമ്ബളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍ത്തിരുന്നു.
സാലറി കട്ട് വഴി ഒരു മാസത്തെ ശമ്ബളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സര്‍വീസ് സംഘടനകള്‍ കോടതിയിലടക്കം പോയാല്‍ അത് വലിയ തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.അതേസമയം, സംസ്ഥാനത്തെ സാമ്ബത്തിക സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്ബളം പിടിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍, ജീവനക്കാരുടെ സംഘടനകള്‍ ആദ്യംമുതലേ ഇതിനു എതിരായിരുന്നു. സാമ്ബത്തികപ്രതിസന്ധി കൂടുതല്‍ ഗുരുതരമായാല്‍ ഇക്കാര്യത്തില്‍ പുനഃരാലോചനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.