ജില്ലാ സെക്രട്ടറിക്ക് തന്‍പ്രമാണിത്തം, കുട്ടനാട്ടില്‍ വീഴ്ച’: രൂക്ഷ വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ കമ്മിറ്റി

ആലപ്പുഴ :  സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിക്ക് താല്‍പര്യമില്ലെന്നും തൻപ്രമാണിത്തമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്.

കുട്ടനാട്ടിലെ പ്രശ്നം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയറ്റിന് ശേഷം ലഹരിക്കടത്ത്, അന്വേഷണ കമ്മിഷൻ റിപ്പോർട്ടുകളില്‍ തീരുമാനമെടുക്കാമെന്നും നിശ്ചയിച്ചു.

നേതാക്കൾ കൊഴിഞ്ഞുപോകും എന്ന് വന്നപ്പോഴും ജില്ലാ സെക്രട്ടറി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ല. പോകുന്നവർ പോകട്ടെ എന്ന രീതിയിൽ പെരുമാറുകയും അവരെ പ്രകോപിപ്പിക്കുകയും ചെയ്തു.

ചില നേതാക്കളെ ഒറ്റപ്പെടുത്താൻ ശ്രമിച്ചതായി ചെങ്ങന്നൂർ ഏരിയ സെക്രട്ടറി ആരോപിച്ചു. വർഗ, ബഹുജന സംഘടനാ ഭാരവാഹികളെ ഏകപക്ഷീയമായി തീരുമാനിക്കുന്നു. പാർട്ടി പ്രവർത്തനങ്ങളിൽ ചിലർ താൽപര്യം കാണിക്കുന്നില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു.

Related posts

Leave a Comment