കാര്‍ലോസ് റൂയിസ് ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ജിമ്മിന്റെ ഉള്‍ഭാഗമാണ് പശ്ചാത്തലം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുകയാണ് യുവാവ്. എല്ലാം സാധാരണ നിലയില്‍ പോകുന്ന സമയത്ത് യുവാവിനെ നിലത്തിട്ട് ‘അദൃശ്യശക്തി’ കാലില്‍ പിടിച്ചുവലിക്കുന്നത് പോലെ തോന്നുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഭയന്നുവിറച്ച് യുവാവ് ജിമ്മില്‍ നിന്ന് ഇറങ്ങിയോടുന്നതും വീഡിയോയില്‍ വ്യക്തമാണ്. വര്‍ക്കൗട്ടിന്റെ തുടക്കത്തില്‍ ഉപകരണങ്ങള്‍ തനിയെ അനങ്ങുന്നത് കണ്ട് യുവാവ് പരിഭ്രാന്തനാകുന്നത് വീഡിയോയില്‍ കാണാം. ഇവിടെ നില്‍ക്കുന്നത് പന്തിക്കേടാണ് എന്ന് തോന്നി പുറത്തേയ്ക്ക് പോകാന്‍ തുടങ്ങുകയാണ് യുവാവ്. ഈസമയത്താണ് കാല്‍ വഴുതി വീഴുന്ന യുവാവിന്റെ കാലില്‍ പിടിച്ച് ‘അദൃശ്യശക്തി’ വലിക്കുന്നത് പോലെയുള്ള ദൃശ്യങ്ങള്‍. ഭയന്നുവിറച്ച് യുവാവ് ജിമ്മില്‍ നിന്ന് ഇറങ്ങിയോടുന്നതും വീഡിയോയില്‍ വ്യക്തമാണ്. അതേസമയം ജിമ്മില്‍ ചേരാന്‍ ഭൂരിഭാഗം ആളുകള്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ജിമ്മില്‍ പോകുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുപാട് തൊടുന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെടുന്നവരാണ് കൂടുതലും. എല്ലാ ദിവസവും പോയിരുന്ന സ്ഥാനത്ത് ആഴ്ചയില്‍ ഒന്നും രണ്ടും ദിവസം മാത്രം പോകുന്ന തലത്തില്‍ ജിമ്മിലെ വര്‍ക്കൗട്ട് കുറയും. ഇപ്പോള്‍ ജിമ്മില്‍ പോകാതിരിക്കാന്‍ യുവാവ് പറയുന്ന തൊടുന്യായമാണ് ഇതെന്നും, കൂടാതെ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ നാടകമാണിതെന്നുമൊക്കെയാണ് സോഷ്യല്‍മീഡിയയിലെ ചിലരുടെ കമന്റുകള്‍.
ജിമ്മില്‍ വച്ച് ‘അദൃശ്യശക്തി’ ഒരു യുവാവിനോട് ചെയ്തത് കണ്ടോ ? ഞെട്ടിക്കും വീഡിയോ വൈറൽ !
