ജിദ്ദയില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു; ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ജിദ്ദ: പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയില്‍ തിങ്കളാഴ്ച മരണപ്പെട്ടു. മലപ്പുറം, കൊളപ്പുറം, ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്.

ഒരാഴ്ചയായി അനുഭവപ്പെടുന്ന പനിയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് റഫര്‍ ചെയ്തതനുസരിച്ച്‌ ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണകാരണം ഹൃദയാഘാതം ആണെന്നാണ് ആശുപതിയില്‍ നിന്നുള്ള പ്രാഥമിക വിവരം.

എന്നാല്‍, കൊറോണാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അതുസംബന്ധിച്ചുള്ള നടപടികളൂം ഉറപ്പുകളും പൂര്‍ത്തിയായ ശേഷമേ മൃതദേഹം വിട്ടുകിട്ടുകയുള്ളൂ എന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ആശുപത്രിയിലെത്തിയില്‍ വെച്ചായിരുന്നു മരണം.

Related posts

Leave a Comment