ജലീലിന്റെ രാജി: യൂത്ത് കോണ്‍​ഗ്രസ് പ്രതിഷേധങ്ങളില്‍ സംഘര്‍ഷം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങള്‍ ഒമ്ബതാം ദിവസവും തുടരുന്നു. ഇന്ന് കോഴിക്കോട്, കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍‌ യൂത്ത് കോണ്‍​ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനിടെ സം​ഘര്‍ഷമുണ്ടായി.കോഴിക്കോട്ട് കളക്‌ട്രേറ്റിനു മുമ്ബില്‍ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോ​ഗിച്ചു. പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് രം​ഗം വഷളായത്. പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം അത് പ്രാവര്‍ത്തികമായില്ല.

പലയിടത്തും പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടര്‍ന്നാണ് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോ​ഗിച്ചത്. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറായിട്ടില്ല. പിന്നീട് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

കളക്‌ട്രേറ്റിലേക്കുള്ള മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും യൂത്ത് കോണ്‍​ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കള്ക്‌ട്രേറ്റിന്റെ മുന്‍വശത്തെ ​ഗേറ്റ് പൊലീസ് ബാരിക്കേഡുകള്‍ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാന്‍ ശ്രമിക്കാതെ പിന്‍വശത്തെ ​ഗേറ്റില്‍ കൂടി പ്രവര്‍ത്തകര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.

Related posts

Leave a Comment