ചണ്ഡിഗഢ്: പഞ്ചാബിലെ ജലന്ധര്‍ ജില്ലയില്‍ റഫ്രിജറേറ്ററിന്റെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം. കംപ്രസര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിനു തീപിടിച്ചു. യശ്പാല്‍ ഗയ് (70), റുചി ഗയ് (40), മാന്‍ഷ (14), ദിയ (12), അക്ഷയ് (10) എന്നിവരാണ് കൊല്ലപ്പെട്ടത്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറന്‍സിക് വിഭാഗം സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചു.