പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം നടത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. നടപടി അപക്വമായിപ്പോയിയെന്നും പ്രവര്‍ത്തകരുടെ ആവേശം സംഘടന പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നുമാണ് വിമര്‍ശനം.
പാലക്കാട്ടെ പ്രവര്‍ത്തകരുടെ അതിരുവിട്ട പ്രകടനം നേതൃത്വത്തിന്റെ കൂടി വീഴ്ചയാണ്. നേതാക്കള്‍ ആത്മപരിശോധനക്ക് തയാറാവണമെന്ന് മുതിര്‍ന്ന നേതാവ് ബി. രാധാകൃഷ്ണമേനോന് ആവശ്യപ്പെട്ടു.
തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതീക്ഷിച്ച വിജയം കൈവരിച്ചിട്ടില്ലെന്നും സംഘടന സംവിധാനത്തില്‍ കാര്യമായ പോരായ്മകളുണ്ടെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് രാധാകൃഷ്ണമേനോന് ബി.ജെ.പി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
വലിയ വിജയം ലഭിക്കാതിരുന്നിട്ടും അപക്വമായി ആഘോഷം നടത്തി, കമ്മിറ്റി പോലും കൂടാതെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്, കോട്ടയം ജില്ല പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പിനെ കാര്യമായി എടുത്തില്ല എന്നീ വിമര്‍ശനങ്ങളും അദ്ദേഹം പ്രകടിപ്പിച്ചു.