ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്ന വിധത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കള്ളപ്പണകേസില്‍ കുടുങ്ങി ജയിലില്‍ കഴിയുന്ന AAP നേതാവും മന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന് VVIP പരിചരണം ലഭിക്കുന്നതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
BJP യുടെ ഈ ആരോപണങ്ങള്‍ സത്യമെന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്. ഇതോടെ ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ കടുത്ത ആരോപണങ്ങളുമായി BJP രംഗത്തെത്തിയിരിയ്ക്കുകയാണ്.
BJP യുടെ ആരോപണങ്ങളെ തടുക്കാനുള്ള പൂര്‍ണ്ണ ശ്രമത്തിലാണ്.
അടുത്തിടെ പുറത്തുവന്ന വീഡിയോയില്‍ ഒരു വ്യക്തി മന്ത്രി സത്യേന്ദര്‍ ജെയിനിനെ മസാജ് ചെയ്യുന്നതായി കാണാം. എന്നാല്‍, ഈ മസാജ് ചെയ്യുന്ന വ്യക്തി ഫിസിയോതെറാപ്പിസ്റ്റ് അല്ല എന്നാണ് BJP യുടെ അവകാശവാദം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണ് മന്ത്രിയ്ക്ക് മസാജ് ചെയ്യുന്നത്.ഈ വിഷയത്തില്‍ തീഹ ജയില്‍ അധികൃതരും വ്യക്തത വരുത്തിയിട്ടുണ്ട്.
സത്യേന്ദര്‍ ജെയിന് മസാജ് ചെയ്തയാള്‍ ഫിസിയോതെറാപ്പിസ്റ്റല്ലെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയാണെന്നും തിഹാര്‍ ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫിസിയോതെറാപ്പിസ്റ്റല്ലാത്ത റിങ്കു എന്ന തടവുകാരനാണ് സത്യേന്ദ്ര ജെയിനെ മസാജ് ചെയ്യുന്നത്.
പോക്‌സോ സെക്ഷന്‍ 6 പ്രകാരവും ഐപിസി 376, 506, 509 എന്നീ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുള്ള ഒരു ബലാത്സംഗക്കേസിലെ തടവുകാരനാണ് റിക്കു. റിങ്കുവിന്‍റെ കേസ് എഫ്‌ഐആര്‍ നമ്ബര്‍ 121/2021 ആണ്.
വീഡിയോ ചോര്‍ന്നതിനെ വിമര്‍ശിച്ച മനീഷ് സിസോദിയ, ജെയിനിനെ ആരും മസാജ് ചെയ്യുന്നില്ലെന്നും അദ്ദേഹം ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. നട്ടെല്ലിന് ക്ഷതമേറ്റ ജെയിന്‍ ഫിസിയോതെറാപ്പിക്ക് വിധേയനായെന്നും സിസോദിയ പറഞ്ഞിരുന്നു.
ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിയ്ക്കുന്ന അവസരത്തില്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിനിന്‍റെ മസാജ് വീഡിയോ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരിയ്ക്കുകയാണ്.
ഒരു വശത്ത്, ബിജെപി ഈ വിഷയത്തില്‍ കനത്ത ആക്രമണാത്മക നിലപാട് സ്വീകരിക്കുമ്ബോള്‍, മറുവശത്ത്, പ്രതിരോധത്തില്‍ എഎപിയും തുടര്‍ച്ചയായി തിരിച്ചടിക്കുകയാണ്.