ജമ്മു കശ്മീരില്‍ ഭീകരാക്രമണം; നാല് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം.ആക്രമണത്തില്‍ നാല് ജവാന്മാര്‍ക്കും രണ്ട് നാട്ടുകാര്‍ക്കും പരിക്കേറ്റു.കശ്മീരിലെ ബ​ദ്​​ഗാമിലാണ് ഇന്ന് ജവാന്മാര്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം രണ്ടിടത്ത് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇന്ന് ബദ്​ഗാമില്‍ നിന്ന് വീണ്ടും ഭീകരാക്രമണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ബുദ്ഗാമില്‍ പവര്‍ സ്റ്റേഷന് കാവല്‍ നിന്ന സിഐഎസ്‌എഫ് ജവാന്‍മാര്‍ക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ ഹന്ദ്വാരയില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ആക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.ലോകം കൊറോണയ്‌ക്കെതിരെ പോരാടുമ്ബോഴും കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ പതിവായിരിക്കുകയാണ്.

Related posts

Leave a Comment