ജമ്മുവില്‍ ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ശ്രീനഗര്‍: ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു . ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ രാകേഷ് പണ്ഡിറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. ത്രാല്‍ മേഖലയിലെ സുഹൃത്തിന്‍റെ വീട്ടിലായിരിക്കുമ്ബോള്‍ മൂന്ന് തീവ്രവാദികളെത്തി വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി .

രാകേഷ് പണ്ഡിറ്റ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ആഷിഖ മുസ്താഖ് എന്നൊരു സ്ത്രീക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. ആക്രമണ ഭീഷണി ഉള്ളതിനാല്‍ കൗണ്‍സിലര്‍ക്ക് സുരക്ഷാ ജീവനക്കാരെ അനുവദിച്ചിരുന്നു. ശ്രീനഗറിലെ ഒരു ഹോട്ടലിലായിരുന്നു താമസം . എന്നാല്‍, സുരക്ഷാ ജീവനക്കാരുടെ അഭാവത്തില്‍ ഇയാള്‍ സുഹൃത്തിന്‍റെ വീട്ടില്‍ വരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

2018 ലെ തെരഞ്ഞെടുപ്പില്‍ ത്രാലില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടയാളാണ് രാകേഷ് പണ്ഡിറ്റ്. നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.അപ്രതീക്ഷിത കൊലപാതകത്തെ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തുടങ്ങിയവര്‍ അപലപിച്ചു.

Related posts

Leave a Comment