ജന്മദിനത്തിൽ വേറിട്ട കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് സുനീഷ് വാരനാട് .

ഇന്ന് എൻ്റെ 43-ാം ജന്മദിനമാണ്.സംഭവബഹുലമായ 42വർഷങ്ങളും അതുവരെ ലോകം അനുഭവിച്ചിട്ടില്ലാത്ത ഒരു കോവിഡ് വർഷവും കടന്നുപോയി. സുനീഷ് വാരാനാട്. ബഡായി ബംഗ്ലാവ് ഉൾപ്പെടെയുള്ള ടെലിവിഷൻ പരിപാടികളുടെ രചയിതാവാണ് സുനീഷ് വാരനാട്. പിന്നീടദ്ദേഹം മഞ്ജുവാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച താര ആരാധകരുടെ കഥ പറഞ്ഞ മോഹൻലാൽ എന്ന സിനിമയ്ക്ക് സുനീഷ് തിരക്കഥ ഒരുക്കി. ഇപ്പോൾ നാദിർഷായുടെ സംവിധാന സംരംഭത്തിൽ ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമയുടെ തിരക്കഥയും അദ്ദേഹം തന്നെയാണ് രചിച്ചിട്ടുള്ളത്. ബിഗ് ബോസ് താരങ്ങൾ ഒന്നിക്കുന്ന പുതിയ വെബ്സീരീസ് ആയ ബോയിങ് ബോയിങ് പരിപാടിയും സുനീഷ് തന്നെയാണ് രചന നിർവഹിച്ചത്. ഇപ്പോൾ തൻറെ ജന്മദിനത്തിൽ വേറിട്ട കുറിപ്പുമായി വന്നിരിക്കുകയാണ് സുനീഷ് വാരനാട്. ഫേസ്ബുക്കിലൂടെ ആയിരുന്നു അദ്ദേഹം കുറുപ്പ് പങ്കുവെച്ചത്. സുനീഷ് കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം. ‘”ബഹുമാന്യരായ ആരോഗ്യപ്രവർത്തകരേ…
നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങളിൽ കുറേപ്പേർ ഇപ്പോൾ ജീവനോടെ ഉണ്ടാകില്ലായിരുന്നു…”*

ഇന്ന് എൻ്റെ 43-ാം ജന്മദിനമാണ്.സംഭവബഹുലമായ 42വർഷങ്ങളും അതുവരെ ലോകം അനുഭവിച്ചിട്ടില്ലാത്ത ഒരു കോവിഡ് വർഷവും കടന്നുപോയി. മാസങ്ങൾക്ക് മുൻപ് രുചിയും, മണവും നിലനിർത്തിക്കൊണ്ട് തന്നെ എന്നെ വൈറസ് ചെറുതായി പ്രഹരിച്ച് കടന്നു പോയിരുന്നു. അവശതകളൊന്നും വരുത്താതെ വൈറസ് ആക്രമിച്ച് കടന്നു പോയതിനുശേഷവും കരുതലും ജാഗ്രതയും തുടർന്നുപോന്നിരുന്നു. കാരണം എന്നെപ്പോലുള്ള കോടിക്കണക്കിന് മനുഷ്യർക്കു വേണ്ടി രാപകലില്ലാതെ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരെ എനിക്ക് ബഹുമാനമായിരുന്നു. ഒന്നാം തരംഗത്തിന് ശേഷം കേരളം ഏറെക്കുറെ പഴയ പോലെയായപ്പോഴും ഒരേ ജോലി മടുക്കാതെ, വിശ്രമമില്ലാതെ ചെയ്യുകയായിരുന്നു അവർ…ആശാ വർക്കർമാർ മുതൽ ഡോക്ടർമാർ വരെയുള്ള ആത്മാർത്ഥതയുടെ മറുപേരായ ആരോഗ്യ പ്രവർത്തകർ…പി.പി.ഇ.കിറ്റിൻ്റെ ചൂടിനുള്ളിൽ, ഐ.സി.യു.വിലെ മരണതണുപ്പിനുള്ളിൽ, ആംബുലൻസിലെ മിടിപ്പുകൾക്കുള്ളിൽ, ലാബിലെ അസംഖ്യമാളുകളുടെ സ്രവങ്ങൾക്കിടയിൽ,മരണത്തിൻ്റേയും ജീവിതത്തിൻ്റേയുമിടയിൽ ഭീതിയോടെ ജീവിതത്തെ നോക്കികാണുന്ന രോഗികൾക്കിടയിൽ..മടുപ്പില്ലാതെ കഴിഞ്ഞ ഒന്നര വർഷമായി നിങ്ങൾ ഇടതടവില്ലാതെ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു..നാട്ടുഭാഷയിൽ നമ്മളൊക്കെ പറയാറില്ലേ..നിങ്ങളെയൊക്കെ സമ്മതിക്കണം, പൂവിട്ട് തൊഴണം എന്നൊക്കെ! അക്ഷരാർത്ഥത്തിൽ അതിനുമൊക്കെ എത്രയോ മുകളിലാണ് നിങ്ങൾ..എൻ്റെ സുഹൃത്തുക്കളിൽ ആരോഗ്യപ്രവർത്തകർ ഒരു പാട് പേരുണ്ട് എന്നതിൽ ഞാൻ അഭിമാനിക്കുന്നു..ബഹുമാന്യ ആരോഗ്യപ്രവർത്തകരേ ,എൻ്റെയീ ജന്മദിനം ഞാൻ താഴ്മയോടെ എന്നെപ്പോലുള്ള ഒരു പാട് പേരുടെ ജീവന് വേണ്ടി കരുതലോടെ പോരാടിക്കൊണ്ടിരിക്കുന്ന നിങ്ങൾക്ക് സമർപ്പിക്കുന്നു…ജീവൻ്റെ വിലയുള്ള ജാഗ്രത വേണ്ട ഈ സമയത്ത് സ്വന്തം ജീവൻ നോക്കാതെ ഞങ്ങൾക്ക് വേണ്ടി ജാഗ്രതയോടെ പ്രവർത്തിക്കുന്ന നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചില്ലെങ്കിൽ ഞങ്ങൾ പിന്നെ ആർക്ക് വേണ്ടിയാണ് പ്രാർത്ഥിക്കുക..ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്..നമ്മളീ യുദ്ധം ജയിക്കുക തന്നെ ചെയ്യും!’

ജന്മദിനാശംസകൾ നേർന്ന പ്രിയ സുഹൃത്തുക്കൾക്ക് സ്നേഹം നിറഞ്ഞ നന്ദി.

Related posts

Leave a Comment