ജനുവരി അവസാനം ഓക്സ്ഫഡ് വാക്സീൻ കിട്ടും: ഫലപ്രാപ്തി 70%; വില 500–600 രൂപ?

ന്യുഡല്‍ഹി: ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ആസ്ട്രസിനിക വികസിപ്പിക്കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്ന അവകാശവാദവുമായി ബ്രിട്ടീഷ് മരുന്ന് നിര്‍മ്മാണ കമ്ബനി. കൊറോണ വൈറസിനെതിരെ 70 ശതമാനത്തോളം ഫലപ്രദമായി വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് രണ്ട് പഠനങ്ങളില്‍ വ്യക്തമായി. ‘കൊവിഡ് 19നെതിരെ ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിന്‍ ആണെന്നും പൊതു ആരോഗ്യ രംഗത്ത് ഉടന്‍തന്നെ അതിന്റെ സ്വാധീനമുണ്ടാകുമെന്നും ‘ആസ്ട്ര മേധാവി പസ്‌കള്‍ സോറിയറ്റ് പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കമ്ബനിയുടെ ആദ്യഘടട് പരീക്ഷണം വിജയമായിരുന്നു.

ക്രിസ്മസോടെ കൊവിഡ് 19 വാക്‌സിന്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കഴിഞ്ഞയാഴ്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ശസ്ത്രജ്ഞര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

Related posts

Leave a Comment