ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഇന്ത്യയിലും; ആറ് പേരില്‍ രോ​ഗം സ്ഥിരീകരിച്ചു, അതിജാഗ്രതയില്‍ രാജ്യം

അതിവേ​ഗം പടരുന്ന ജനതികമാറ്റം സംഭവിച്ച കോവിഡ് വൈറസ് ഇന്ത്യയിലുമെത്തി. രാജ്യത്ത് ആറ് പേരില്‍ പുതിയ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്ബിളുകളിലാണ് പുതിയ സാര്‍സ് കൊറോണവൈറസ് കൊവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു.

ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്കും, പുനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related posts

Leave a Comment