ജനശ്രദ്ധ പിടിച്ചു പറ്റി ജര.

ശ്രീവത്സൻ ജെ മേനോൻ സംവിധാനം ചെയ്ത പുതിയൊരു ഹ്രസ്വചിത്രമാണ് ജര ശ്രീവത്സൻ ജെ മേനോനും, രാധിക എസ് നായരും , ചേർന്നാണ് ഇതിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആർ വി വാസുദേവൻ, ശാരദ ,ശരത് തുടങ്ങിയവരാണ് ഇതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ് ഇതിൽ കേന്ദ്രകഥാപാത്രം. മിന്നുകെട്ട്, അമ്മയ്ക്കായി, അല്ലാഹുവിൻറെ അത്ഭുത വിളക്ക്, ശ്രീകൃഷ്ണൻ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ ശരത് ദാസ് ആണ് ഈ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് . കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക ആക്രമണമാണ് ഈ ചിത്രത്തിലെ പ്രമേയം. തുടക്കം ഒരു ചെറുപ്പക്കാരനെ കഥ എന്നു തോന്നിപ്പിക്കുന്ന തരത്തിലാണ്. എന്നാൽ ഇതിൻറെ പര്യവസാനം കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണത്തെ ചിത്രം വിമർശിക്കുന്നു. തൻറെ കൊച്ചുമകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വ്യക്തിയോട് പ്രതികാരം ചെയ്തു ഒടുവിൽ ആത്മഹത്യ ചെയ്യുന്ന വയസ്സായ സ്ത്രീ ഏവരുടെയും കരളലിയിപ്പിക്കുന്ന ഒരു കഥാപാത്രമാണ് ശാരദയാണ് ഈ കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്. കുറച്ചു ദിവസം കൊണ്ട് തന്നെ ഈ ഹസ്വചിത്രം ജനശ്രദ്ധപിടിച്ചുപറ്റി.

 

 

Related posts

Leave a Comment