ജനങ്ങള്‍ക്കുള്ള ഇരുട്ടടി തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു, 3 മാസത്തിനിടെ 200 രൂപയുടെ വര്‍ദ്ധന

ദില്ലി: രാജ്യത്തെ പൊതുജനങ്ങളെ വലച്ച്‌ പാചക വാതക വില കുതിക്കുന്നു. ഇന്ന് ഗാര്‍ഹിക സിലിണ്ടറിന് 25 രൂപയും വാണിജ്യ സിലിണ്ടറിന് 100 രൂപയും വര്‍ദ്ധിച്ചു. വില വര്‍ദ്ധന വന്നതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് വില 826 രൂപയായി. 1618 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില.

മൂന്ന് മാസത്തിനിടെ 200 രൂപയോളമാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ദ്ധിച്ചത്. ഫെബ്രുവരിയില്‍ മാത്രം മൂന്ന് തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. ഫെബ്രുവരി രണ്ടിന് 25 രൂപയും 14ന് 50 രൂപയും 25ന് 25 രൂപയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില ഉയരുന്നതിനിടെയാണ് പാചകവാതക വിലയും ഉയരുന്നത്.

രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. അടിക്കടി ഉയരുന്ന വില സാധാരണക്കാരുടെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വില വര്‍ദ്ധിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വില ഉയരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുറയുമ്ബോള്‍ കുറയ്ക്കാത്തതെന്താണെന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ പൊതുജനങ്ങള്‍ കൂടുതല്‍ പ്രതിഷേധത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment