സുല്‍ത്താന്‍ ബത്തേരി : ദിവസങ്ങളായി സുല്‍ത്താന്‍ ബത്തേരിയില്‍ ജനങ്ങളെ ഭീതിയില്‍ ആഴ്ത്തിയ അരിരാജ എന്ന പിഎംടു കാട്ടാനയെ വനപാലകര്‍ പിടികൂടി.
മണിക്കൂറുകളോളം നീണ്ടു നിന്ന പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് പിഎംടിവിനെ മയക്കുവെടിവെച്ചാണ് പ്രത്യേക ദൗത്യ സംഘം പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ദൗത്യ സംഘത്തിന് ആനയുടെ സമീപത്തേയ്ക്ക് എത്തി മയക്കുവെടി വെയ്ക്കാനായത്. കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ചാണ് പിഎംടുവിനെ വെടിവെച്ചത്.
ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച് ഒരുക്കിയിട്ടുണ്ട്.
150 പേര്‍ അടങ്ങുന്ന ദൗത്യസംഘമാണ് ആനയെ പിടികൂടിയത്. ഇവര്‍ക്കൊപ്പം രണ്ട് കുങ്കി ആനകളുമുണ്ട്.
ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. നാട്ടിലെങ്ങും ഭീതി വിതിച്ച പിഎംടുവിനെ പിടികൂടുന്നതിനായി കുറച്ചു ദിവസങ്ങളായി വനപാലകരുടെ സംഘംശ്രമം നടത്തി വരികയാണ്.
കഴിഞ്ഞ ദിവസം കുങ്കിയാനകളുമായി പിഎംടുവിനെ മയക്കുവെടി വെയ്ക്കാന്‍ എത്തിയെങ്കിലും മറ്റൊരു കാട്ടുകൊമ്പന്‍ വനപാലകര്‍ക്ക് മുന്നിലേക്ക് വന്ന് ആക്രമണ ഭീഷണി ഉയര്‍ത്തുകയായിരുന്നു.
ഇത് ഞായറാഴ്ച മുഴുവന്‍ ദൗത്യ സംഘത്തെ കാടിനുള്ളില്‍ ചുറ്റിച്ചു.