ജനാധിപത്യത്തിലും മതേതരത്വത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. പ്രകടനപത്രികകളിലെ വാഗ്ദാനങ്ങള്‍ നിറവേറ്റും. വികസന ക്ഷേമപദ്ധതികളിലുടെ അസമത്വം ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ പറഞ്ഞു.പിണറായി വിജയന് സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കൊവിഡ് മരണ നിരക്ക് കുറച്ചുനിര്‍ത്താന്‍ സര്‍ക്കാറിന് കഴിഞ്ഞു. മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് സഹായകമായി. കൊവിഡ് ഒന്നാം ഘട്ടത്തില്‍ 200 കോടി യുടെ പാക്കേജ് നടപ്പാക്കി. ആദ്യഘട്ടത്തില്‍ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങള്‍ക്ക് ലഭ്യമാക്കി. ജനങ്ങള്‍ക്ക് സൗജന്യ കോവിഡ് ചികിത്സക്കായി കൊറോണ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കും’. 42 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ സൗകര്യമൊരുക്കാനും നടപടിയുണ്ടാകുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്‍്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും
തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും
കൊവിഡ് മരണനിരക്ക് കുറച്ച് നിര്‍ത്താന്‍ കേരളത്തിനായി
മഹാമാരി കാലത്ത് മികച്ച രീതിയില്‍ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിച്ചു,മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്
കൊവിഡ് ഒന്നാം തരംഗം നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാരിനായി
കൊവിഡ് ഒന്നാം തരംഗത്തില്‍ 30000 കോടിയുടെ പാക്കേജ്, 47 .2 ലക്ഷം ഗുണഭോക്താക്കള്‍
100 കോടി രൂപ ഭക്ഷ്യധാന്യങ്ങള്‍ക്കായി മാറ്റിവച്ചു
ജനകീയ ഹോട്ടലുകള്‍ നടപ്പാക്കി
2000 കോടി കുടുംബശ്രീ മുഖേന സ്ത്രീ ശാക്തീകരണത്തിന് നല്കി
14000 കോടി പെന്‍ഷനും ,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആയി മാറ്റി വെച്ചിരുന്നു
സ്ത്രീ സമത്വം ഉറപ്പാക്കും. അതിന് മുന്തിയ പരിഗണന
താഴെ തട്ടിലുള്ളവരുടെ ഉന്നമനം പ്രധാന ലക്ഷ്യം.
വാക്സിന് സൗജന്യമായി നല്‍കും
എല്ലാവര്ക്കും വാക്സിന് നല്‍കണമെന്നാണ് സര്‍ക്കാര്‍ നയം
വാക്സിന് ചാലഞ്ച് ജനങ്ങള്‍ ഏറ്റെടുത്തു, ദുരിതാശ്വാസ നിധിയിലെക്ക് മികച്ച രീതില്‍ സംഭാവന ലഭിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സ സൗജന്യമാണ്.
42 ലക്ഷം കുടുംബങ്ങള്‍ക്ക് കാരുണ്യ പദ്ധതി പ്രകാരം 584 സ്വകാര്യ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ഉറപ്പാക്കി.
കേരള ആരോഗ്യമേഖല മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചത്.
വാക്സിന് വിതരണം കാര്യക്ഷമമാക്കും.
ആഗോള ടെണ്ടര്‍ വിളിക്കാന്‍ നടപടി.
വാക്സിന് ഉല്പാദിപ്പിക്കാനുള്ള വഴികളും ആലോചിക്കുന്നു.
രോഗനിരക്ക് കൂടൂമ്ബോഴും മരണനിരക്ക് പിടിച്ച് നിര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞു.
രോഗ വ്യാപനം തടയാന്‍ മികച്ച പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു.
ബാക്ക് ടു ബെയ്സിക്സ് , ക്രഷ് ദ കര്‍വ് എന്നിവ വിജയം കണ്ടു
2021-22ല്‍ 6.60 % സാമ്ബത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹം ആയി പുതുക്കി പണിയും.
കേന്ദ്രത്തിന് വിമര്‍ശനം,വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം അംഗീകരിക്കാത്തത് ഫെഡറലിസത്തിനു ചേരാത്തത്.
5 വര്‍ഷം കൊണ്ട് കാര്‍ഷിക ഉല്പാദനം 50% വര്‍ധിപ്പിക്കും.
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില.
വെറ്റിനറി സര്‍വീസിന് വേണ്ടി 152 ബ്ലോക്ക് പഞ്ചായത്തിലും ആംബുലന്‍സുകള്‍
ഉന്നത വിദ്യാഭ്യാസത്തിന് മുന്‍ഗണന.
2000 സ്റ്റാര്‍ട്ടപ്പുകള്‍.
കര്‍ഷകര്‍കരുടെ വരുമാനം 50 ശതമാനം ഉയര്‍ത്താന്‍ നടപടി.
കൊവിഡ് രണ്ടാം തരംഗത്തില്‍ ആയുഷ് മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്തി.
616 കിലോ മീറ്റര്‍ നീളത്തില്‍ കോവളം മുതല്‍ ബേക്കല്‍ വരെ ജലഗതാഗത പാത.
കേരള കള്‍ച്ചറല്‍ മ്യൂസിയം 2021-22 ല്‍ സ്ഥാപിക്കും.
കൊവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ കള്‍ച്ചറല്‍ പരിപാടികള്‍ സംഘടിപ്പിക്കും
2000 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ നിലവില്‍ ഉണ്ട്. അത് വര്‍ദ്ധിപ്പിക്കും
TCS എയ്റോ ഹബ്ബ് ടെക്നോസിറ്റിയില്‍ യാഥാര്‍ത്ഥ്യമാക്കും
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ലഭ്യമാക്കും.ഒക്ടോബര്‍ 2ന് ഇതിന് തുടക്കമാകും
വില വര്‍ദ്ധനവ് പിടിച്ച് നിര്‍ത്താന്‍ ഭക്ഷ്യവകുപ്പ് മികച്ച വിപണി ഇടപെടല്‍ നടത്തി
ഭക്ഷ്യ കിറ്റ് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും നല്കി
റേഷന്‍ കാര്‍ഡ് എല്ലാവര്ക്കും ഉറപ്പ് വരുത്തും.
മുതലപ്പൊഴി , ചെല്ലാനം ഉള്‍പെടെ മത്സ്യബന്ധന തുറമുഖങ്ങള്‍ ഈ വര്‍ഷം കമ്മിഷന് ചെയ്യും
പുനര്‍ഗേഹം പദ്ധതി ഊര്‍ജിതമാക്കും. പരമാവധി മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കും.
കൊവിഡ് ചികിത്സയ്ക്ക്148 CFLTC,88 CLTC.608 Domisiliaries
2667 ലാബുകള്‍ കൊവിഡ് പരിശോധനയ്ക്ക് സജ്ജമാക്കി
6592745 പേര് ഒന്നാം ഡോസ് വാക്സിന് എടുത്തു,വാക്സിനേഷന് മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിന്‍്റെ മാതൃകയാക്കും
ദേശ വിരുദ്ധ ശക്തികള്‍ക്ക് എതിരെ കൗണ്ടര്‍ ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും
സൈബര്‍ സുരക്ഷ ശക്തമാക്കും
ഹൈടെക് സൈബര്‍ സെക്യൂരിറ്റി സെന്‍്റര്‍ തിരുവനന്തപുരത്ത്
കേരളത്തില്‍ ഭൂമി ഇല്ലാത്തവരുടെ എണ്ണം കുറയ്ക്കും