ജനങ്ങളെ ഊറ്റി കെട്ടിടസെസ് കൊള്ള; പിരിച്ചത് 324 കോടി

തിരുവനന്തപുരം:  പത്തു ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവു വരുന്ന കെട്ടിടങ്ങൾ നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പിരിക്കുന്ന സെസ് ഇനത്തിൽ 2022–23 സാമ്പത്തിക വർഷം സർക്കാരിലേക്കെത്തിയത് 324 കോടി രൂപ.

കെട്ടിട നിർമാണ സെസ് നിർബന്ധമായി പിരിക്കണമെന്ന് സർക്കാർ നിർദേശം നൽകിയതോടെ വലിയ വർധനവാണ് പിരിവിൽ ഉണ്ടായത്. 2021–22 സാമ്പത്തിക വർഷം 285 കോടി രൂപയാണ് പിരിച്ചെടുത്തത്.

39 കോടി രൂപ അധികം പിരിച്ചു.കെട്ടിടം നിർമിക്കുമ്പോൾ വ്യക്തികളിൽനിന്ന് പതിനായിരം രൂപയ്ക്കു മുകളിൽ സൈസ് പിരിച്ചിട്ടും നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ആറു മാസമായി മുടങ്ങി.

ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ വരെയാണ് പെൻഷൻ നൽകിയത്.

1600 രൂപയാണ് പ്രതിമാസ പെൻഷൻ. അതേസമയം, ബോർഡിൽ ജോലി ചെയ്യുന്നത് 283 താൽക്കാലിക ജീവനക്കാരും 15 സ്ഥിരം ജീവനക്കാരുമാണ്.

പാർട്ടി ശുപാർശയുടെ അടിസ്ഥാനത്തിൽ ജോലിക്ക് കയറിയവരാണ് പലരും. കുടിശിക പിരിച്ചെടുക്കുന്നതിനാണ് താൽക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്

Related posts

Leave a Comment