ജനം തീരുമാനിച്ചിറങ്ങിയ ഏപ്രിൽ

     ജനം തീരുമാനിച്ചിറങ്ങിയ ഏപ്രിൽ

                    ഏപ്രിൽ 23 ന് കേരളത്തിൽ നടന്ന 2019 ലെ ലോകസഭാ ഇലെക്ഷനിൽ 77 .68 % വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതായിട്ടാണ് ഇലെക്ഷൻ കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് . കണക്കുകളിൽ ഇത് ഉയർന്ന പോളിംഗ് ശതമാനം ആയിട്ടാണ് രേഘപെടുത്തി യിരിക്കുന്നത് അതുകൊണ്ടുതന്നെ ധാരാളം ചർച്ചകളും, വിലയിരുത്തലുകളും, കണക്കുക്കൂട്ടലുകളും, അവകാശവാദങ്ങളും, ഉണ്ടായില്ലാ വെടികളും അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കുന്നു. അവകാശവാദങ്ങൾ കേട്ടാൽ കേരളത്തിൽ “45 ” ൽ കൂടുതൽ പാർലമെൻറ് സീറ്റുകൾ ഉള്ളതായി തോന്നും . ഒരേ വേദിയിൽ തന്നെ പരസ്പരവിരുദ്ധമായ വാദമുഖങ്ങൾ ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകൾ കേൾക്കാൻ സാധിക്കുന്നു എന്നതും രസകരമാണ് . മെയ് 23 വരെയുള്ള കാത്തിരുപ്പു ദിനങ്ങളുടെ വിഷയദാരിദ്രം ഒരു പരിധിവരെ കുറക്കുന്നത് ഇത്തരം ചർച്ചകളാണ്.
എന്നാൽ രണ്ട് പ്രമുഖ മുന്നണികളും ഒപ്പം ബിജെപിയും വളരെ ആശങ്കയോടെ ആണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നത് . ചാനലുകൾ പുറത്തുവിട്ട ഫല സൂചനകൾ ഒരു വശത്തും ഉയർന്ന പോളിംഗ് മറുവശത്തും എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. മറ്റൊരു കാരണം കേരളത്തിൽ നടന്ന ത്രികോണ മത്സരങ്ങൾ ആണ് . ശക്തമായ ത്രികോണമത്സരങ്ങൾ പ്രവചനങ്ങളെ തെറ്റിക്കാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.
ഏതായാലും ഒരു കാര്യം ഉറപ്പാണ്. ജനങ്ങൾ, അതായതു ശക്തരായ വോട്ടർമാർ എന്തോ മനസ്സിൽ തീരുമാനിച്ചിട്ടുണ്ട് . കാത്തിരിക്കാം

29/ 04 / 2019

Related posts

Leave a Comment