ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ചികിത്സാ സംഘം.
മൂര്‍ഖന്‍ പാന്പിന്റെ വിഷം നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണ് ബാധിക്കുക. മരുന്നുകള്‍ നല്കി 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വാവാ സുരേഷിന്റെ നില മെച്ചപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെട്ടു. മൂര്‍ഖന്റെ വിഷമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന വാവാ സുരേഷ് 72 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. പലതവണ പല തരത്തിലുള്ള പാന്പുകളുടെ കടിയേറ്റ് തുടര്‍ച്ചയായി ആന്ററിവെനം നല്കുന്നതിനാല് അലര്‍ജിക്കുള്ള സാധ്യതയുണ്ടാകുമെന്നും ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയില്‍ പാന്പ് പിടിത്തത്തിനിടയിലാണ് വാവാ സുരേഷിനു പാന്പ് കടിയേറ്റത്.