ചൈന ലോകത്തിന് തന്നെ ഭീഷണി, യുദ്ധത്തിന് തയ്യാറെടുക്കുന്നു; നിക്കി ഹേലി

വാഷിംഗ്ടണ്‍: ചൈന ലോകത്തിന്റേയും അമേരിക്കയുടെയും നിലനില്‍പ്പിന് ഭീഷണിയാണെന്നും അവര്‍ യുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് സ്ഥാനാഭിലാക്ഷിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ നിക്കി ഹേലി.

അമേരിക്കയെ പരാജയപ്പെടുത്താനുള്ള ഗൂഢാലോചനയുമായി ഒരു നൂറ്റാണ്ടിന്റെ പകുതിയും അവര്‍ പാഴാക്കി കഴിഞ്ഞുവെന്ന് യു.എന്നിലെ മുന്‍ അംബാസഡര്‍ കൂടിയായ ഈ ഇന്ത്യന്‍ വംശജ പറയുന്നു.

അമേരിക്കന്‍ സൈന്യവുമായി ഇപ്പോള്‍ തന്നെ മത്സരിച്ചാണ് ചൈനീസ് സൈന്യം മുന്നേറുന്നത്. വെള്ളിയാഴ്ച ന്യൂഹാംഷെയറില്‍ സമ്ബദ്‌വ്യവസ്ഥയെ കുറിച്ചുള്ള പ്രഭാഷണത്തിനിടെയാണ് അവരുടെ പരാമര്‍ശം.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്റെ എതിരാളി കൂടിയായ ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി ഒഹാണ്‍യായില്‍ ചൈനയുടെ വിദേശനയത്തെ കുറിച്ച്‌ നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് ഹേലി ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനു ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്ന രണ്ടു പേരാണ് ഹേലിയും രാമസ്വാമിയും.

കമ്മ്യുണിസ്റ്റ് ചൈനയ്ക്കു മുന്നില്‍ അമേരിക്കയുടെ നിലനില്‍പിന് കരുത്തും സ്വാഭിമാനവും അനിവാര്യമാണ്. ചൈന സ്ഥായിയായ ഭീഷണിയാണ്.

അമേരിക്കയിലെ നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചൈന കൈക്കലാക്കി കഴിഞ്ഞു. നമ്മുടെ വാണിജ്യരഹസ്യങ്ങള്‍ അവര്‍ സ്വന്തമാക്കി.

മരുന്നു മുതല്‍ അത്യാധുനിക സാങ്കേതിക വിദ്യ വരെയുള്ള നിര്‍ണായക വ്യവസായങ്ങളുടെ നിയന്ത്രണവും അവര്‍ സ്വന്തമാക്കി.

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍നിന്ന് റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്ബത്തിക ശക്തിയായി ചൈന മാറിയത്.

ഒന്നാമതെത്താനുള്ള എല്ലാ നീക്കങ്ങളും അവര്‍ നടത്തുന്നുണ്ട്. കമ്മ്യുണിസ്റ്റ പാര്‍ട്ടിയുടെ ലക്ഷ്യം വ്യക്തമാണ്.

അതിശക്തമായ സൈനിക ശക്തിയായി മാറി അമേരിക്കയെ ഭീഷണിപ്പെടുത്താനുള്ള ശേഷി നേടി, ഏഷ്യന്‍ മേഖല അടക്കിവാഴുകയെന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

ചില രംഗങ്ങളില്‍ ചൈനീസ് സേന യു.എസ് സൈന്യത്തിനൊപ്പമെത്തി. ചിലയിടങ്ങളില്‍ യുഎസ് സൈന്യത്തേക്കാള്‍ മുന്നിലാണ്.

അമേരിക്കന്‍ മണ്ണിലേക്ക് ചാരബലൂണുകള്‍ അയയ്ക്കാനും ക്യൂബന്‍ തീരത്തിനു സമീപം ചാരകേന്ദ്രം സ്ഥാപിക്കാനും കഴിഞ്ഞതോടെ ചൈനീസ് നേതാക്കള്‍ ഇപ്പോള്‍ തന്നെ ആത്മവിശ്വാസത്തിലാണ്.

ഒരുകാരണവശാലും പിഴവു വരുത്തരുത്. ചൈന യുദ്ധത്തിനുള്ള ഒരുക്കത്തിലാണ്. വിജയിക്കാന്‍ തീരുമാനിച്ചാണ് ചൈനീസ് നേതാക്കളെന്നും നിക്കി ഹേലി പറയുന്നു.

Related posts

Leave a Comment