ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി നല്ല മൂഡിലല്ല…സംസാരിച്ചെന്ന് ട്രംപ്, കിടിലന്‍ മറുപടി!!

ദില്ലി/വാഷിംഗ്ടണ്‍: ചൈനയുമായി അതിര്‍ത്തിയില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ മോദി സന്തുഷ്ടനല്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ ഇന്ത്യ-ചൈനീസ് വിഷയത്തില്‍ മധ്യസ്ഥത വഹിച്ച്‌ സംസാരിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇത് ഇന്ത്യ തള്ളുകയും ചെയ്തിരുന്നു. മോദി നല്ല മൂഡില്‍ അല്ലെന്നും, ഇന്ത്യയും ചൈനയും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയില്‍ അവരെന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. അമേരിക്കയിലെ മാധ്യമങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതില്‍ അധികം ഇന്ത്യയിലെ ജനങ്ങളും മോദിയും തന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് മോദിയെ ഇഷ്ടമാണ്. അദ്ദേഹം മാന്യനാണെന്നും ട്രംപ് പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ളത് വലിയ പ്രശ്‌നമാണ്. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങളാണ് അവര്‍. ഏറ്റവും ശക്തമായ സൈന്യമാണ് അവര്‍ക്കുള്ളത്. ഇന്ത്യ ഈ വിഷയത്തില്‍ ഒട്ടും സന്തോഷത്തിലല്ല. ചൈനയും അങ്ങനെ തന്നെയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ലെന്നാണ് സംസാരിച്ചപ്പോള്‍ മനസ്സിലായത്. താന്‍ ഇപ്പോഴും ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. അവര്‍ക്ക് താന്‍ സഹായിക്കുമെന്ന് തോന്നലുണ്ടാവണം. എങ്കില്‍ താന്‍ ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ട്രംപ് പഞ്ഞു.

നേരത്തെ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കുറഞ്ഞെന്നും, നിയന്ത്രണവിധേയമാണെന്നും ട്രംപിന് മറുപടിയായി നേരത്തെ ചൈനയും പറഞ്ഞിരുന്നു. ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ സമാധാനപരമായി സംസാരിച്ച്‌ തീര്‍ക്കാനാണ് താല്‍പര്യമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. ചൈനീസ് വിദേശകാര്യ വക്താവും കൃത്യമായ ചര്‍ച്ചകള്‍ ഇതിനായി നടക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ അതിലൂടെ പരിഹരിക്കപ്പെടുമെന്നും പഞ്ഞിരുന്നു. അതേസമയം ട്രംപ് അടുത്തിടെ മോദിയുമായി സംസാരിച്ചിട്ട് പോലുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ട്രംപ് പറയുന്നത് നുണയാണെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. ഏപ്രില്‍ നാലിനാണ് അവസാനമായി മോദിയും ട്രംപും സംസാരിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മലേറിയ മരുന്ന് വിട്ട് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപ് അവസാനമായി മോദിയുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം തന്നെ വിദേശകാര്യ മന്ത്രാലയം യുഎസ്സിനെ ചൈനീസ് വിഷയത്തില്‍ ഇടപെടേണ്ടെന്ന് അറിയിച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനുമായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്താമെന്നും മുമ്ബ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ഇത് തള്ളിയിരുന്നു. അതേസമയം ഈസ്റ്റേണ്‍ ലഡാക്കിലാണ് ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇരുപക്ഷത്തും നൂറിലധികം സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. പരസ്പരം കല്ലേറ് വരെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment