ചൈനയിൽ വൻ ഭൂചലനം, 7.2 തീവ്രത, വീടുകൾ തകർന്ന് നിരവധി പേർക്ക് പരുക്ക്; ഡൽഹിയിലും പ്രകമ്പനങ്ങൾ

ബെയ്ജിങ്: ചൈനയില്‍ ശക്തമായ ഭൂകമ്ബം. തെക്കൻ ഷിൻജിയാങ് മേഖലയിലാണ് റിക്ടർ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11:29നായിരുന്നു സംഭവം. ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമാണ് പ്രഭവ കേന്ദ്രം.

80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനല്‍ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു.

ആളപായമോ നാശ നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു.

അരമണിക്കൂറിന് ശേഷം കസാക്കിസ്ഥാനിലും ഉസ്ബസ്കിസ്ഥാനിലും ശക്തമായ പ്രകമ്ബനം ഉണ്ടായി.

ഷിൻ ജിയാങ് റെയില്‍വേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു.

27 ട്രെയിനുകള്‍ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം എട്ടായി.

കാണാതായ 47 പേർക്കായി തെരച്ചില്‍ തുടരുകയാണ്.

Related posts

Leave a Comment