‘ചേച്ചിയമ്മ..’: വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച്‌ ഗിന്നസ് പക്രു

കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ഗിന്നസ് പക്രു. സിനിമയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

https://www.facebook.com/photo.php?fbid=773326070829480&set=a.245717463590346&type=3&eid=ARBP_5mnGYDiQxaFviragC-_QropyLowOrW9yfx-GPToSOJJrzkl9rrD4HrgTkdIYUODgz8MoR6tL1Ux&__xts__%5B0%5D=68.ARDOwpW7Dz_fTn11i4DS84itfckVjTBv0W5InOCkU_EjAcv3SXDbOxRZ9D3-b6x1Y7avreK3Du7K3bqwOgMe8fyevBZvJpkflw6W6LG0RHwQKq6JJOMQh6OE4PBgR9y5eDw0ZaIe8MizjSChdtUB3BgguNVvFL5Zv0Ma4dWSqZ7Th11Qjzfp7wd9NbSMh03Qej7wv2CQE-GTUFRxQRkQvBKS5MdSKIvzp_nPCzOMue8ztVogg6WEbH8km2txoK-fe9NOFOkW6_fI27T5oRLIpPTQYGpfki2qNZRbzUlAZKjR-v590pU&__tn__=EEHH-R

‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകള്‍ ദീപ്തയ്‌ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേര്‍ എത്തി.

പോസ്റ്റില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.

Related posts

Leave a Comment