ചെന്നിത്തല ഫോണ്‍ കൈപ്പറ്റിയത് തെളിവോടെ വെളിപ്പെട്ടത് ഹൈക്കോടതിയില്‍; രേഖയും കോടതിയില്‍

തിരുവനന്തപുരം> സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ടതുപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണുകള്‍ വാങ്ങി നല്‍കിയിരുന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയത് ഹൈക്കോടതിയില് നല്കിയ സത്യവാങ്മൂലത്തില്. സിബിഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയ്ക്കൊപ്പമുള്ള 35 പേജുള്ള സത്യവാങ്മൂലത്തിന്റെ അഞ്ചാം ഖണ്ഡികയിലാണ് ഈ വെളിപ്പെടുത്തല്‍.

2019 ഡിസംബര്‍ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികള്‍ക്കും നല്‍കാനായി അഞ്ച് ഐ ഫോണ്‍ സ്വപ്ന സുരേഷ് ആവശ്യപ്പെട്ടെന്നാണ് സന്തോഷിന്റെ ഹര്‍ജിയില്‍ പറയുന്നത്.

സന്തോഷ് ഈപ്പന് ഐ ഫോണ് വാങ്ങിയതിന്റെ ബില്

ലുലു ഹൈപ്പര് മാര്ക്കറ്റില് നിന്ന് ഈ അഞ്ച് ഐ ഫോണ് അടക്കം ആറു ഐ ഫോണ് വാങ്ങിയതിന്റെ ബില്ലും കോടതിയില് ഹാജരാക്കി. 2019 നവംബര്‍ 29നാണ് ഫോണുകള്‍ വാങ്ങിയത്. മുഖ്യാതിഥി ചെന്നിത്തല ആയിരുന്നതിനാല് ഈ ബില്ലില് ആറാമതായി കാണിക്കുന്ന 1,13,900 രൂപ വിലയുള്ള ഫോണാണ് ചെന്നിത്തലയ്ക്കായി വാങ്ങിയതെന്ന് കരുതാം. സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം അഞ്ച് ഫോണും നല്‍കിയതായും അവ ചെന്നിത്തലയ്ക്കും മറ്റ് അതിഥികള്‍ക്കും നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു.

സത്യവാങ്ങ്മൂലത്തില് ചെന്നിത്തലയെ പരാമര്ശിയ്ക്കുന്ന ഭാഗം

സത്യവാങ്മൂലത്തില് ഇക്കാര്യം പറയുന്നത് ഇങ്ങനെ: “”ആവശ്യപ്പെട്ട പ്രകാരം ആ ഫോണുകള് സ്വപ്ന സുരേഷിന് കൈമാറി. തിരുവനന്തപുരത്ത് 2019 ഡിസംബര് രണ്ടിനു നടന്ന യുഎഇ ദേശീയ ദിനാചരണ ചടങ്ങില് എ ഫോണുകള് ചെന്നിത്തലയ്ക്കും മറ്റുള്ളവര്ക്കും സമ്മാനിച്ചു. ചെന്നിത്തലയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ലുലു ഹൈപ്പര് മാര്ക്കറ്റില് നിന്ന് 2019 നവംബര് 29നു ഫോണ് വാങ്ങിയതിന്റെ ബില് ഇതോടൊപ്പം”
ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള് മുഖ്യമന്ത്രിക്കും മറ്റുമെതിരെ നിരന്തരം ഉന്നയിച്ചിരുന്ന ചെന്നിത്തല കോടതിയില് സമര്പ്പിച്ച ഈ രേഖയെ “നിരുത്തരവാദപരമായ ആരോപണം’ എന്നാണു വിശേഷിപ്പിച്ചത്. എന്നാല് കോടതിയില് നല്കിയ രേഖ എന്ന നിലയില് ആരോപണം വരും ദിവസങ്ങളിലും ചെന്നിത്തലയെ വേട്ടയാടും എന്നാണു സൂചന.

Related posts

Leave a Comment