ചെങ്കോട്ടുകോണത്ത് യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തിയ സ്ത്രീ മരിച്ചു, യുവാവും ഗുരുതാവസ്ഥയില്‍

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വീട്ടില്‍ കയറി യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. പൗഡിക്കോണം സ്വദേശിനി ജി.സരിത (46)യാണ് മരിച്ചത്.

ആക്രമണത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റ സരിത ചികിത്സയിലിരിക്കേയാണ് മരണമടഞ്ഞത്. ആക്രമണം നടത്തിയ ബിനുവിനും പൊള്ളലേറ്റിരുന്നു. \

ദേഹത്ത് തീപിടിച്ചതോടെ ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നു. 50 ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ ഗുരുതരാവസ്ഥയല്‍ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് ബിനു സരിതയെ ആക്രമിച്ചത്.

ബിനുവിന്റെ മക്കള്‍ പഠിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് സരിത.

രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

ഇരുവരും തമ്മില്‍ തര്‍ക്കവും നടന്നു. ഇതിനിടെയാണ് കയ്യില്‍ കരുതിയ പെട്രോള്‍ സരിതയുടെ ദേഹത്തൊഴിച്ച്‌ ബിനു തീ കൊളുത്തിയത്.

തീ പടര്‍ന്നതോടെ കിണറ്റില്‍ ചാടിയ ബിനുവിനെ അഗ്നിശമന സേന എത്തിയാണ് പുറത്തെടുത്തത്.

Related posts

Leave a Comment