കോപ്പന്‍ഹേഗന്‍/ ദുബായ്/കെയ്റോ: ചെങ്കടലില്‍ കണ്ടെയ്നര്‍ കപ്പലിനു നേര്‍ക്ക് ആക്രമണം നടത്തിയ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്കി യു.എസ് സേന.
ഹൂതികളുടെ മൂന്ന് ബോട്ടുകള്‍ യു.എസ് നേവി മുക്കി. 10 വിമതര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. മെയ്ര്‍സ്ക് കമ്ബനിയുടെ കണ്ടെയ്നര്‍ കപ്പലിനു നേര്‍ക്കാണ് ഹൂതികള്‍ ആക്രണം നടത്തിയത്.
ഞായറാഴ്ച 3.30 ഓടെയാണ് യു.എസ് നേവി തിരിച്ചടിച്ചതെന്ന് മെയ്ര്‍സ്ക് കമ്ബനിയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡും വ്യക്തമാക്കി.
മെയ്ര്‍സ്ക് കപ്പലില്‍ നിന്ന് അപായ സൂചന ലഭിച്ചതോടെ യു.എസ് നേവി ആക്രമണത്തിന് സജ്ജമാകുകയായിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ വഴിയുള്ള എല്ലാ ചരക്കുനീക്കവും 48 മണിക്കൂര്‍ നിര്‍ത്തിവച്ചതായി മെയ്ര്‍സ്ക് കമ്ബനി അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിക്കുകയും പിന്നാലെ ഇസ്രയേല്‍ തിരിച്ചടി നടത്തുകയും ചെയ്തതിനു പിന്നാലെയാണ് യെമനിലെ ഹൂതി വിമതരും ആക്രമണവുമായി എത്തിയത്.
നവംബറില്‍ മുതല്‍ ഹമാസിനുള്ള പിന്തുണ പ്രഖ്യാപിച്ച് ചെങ്കടല്‍ വഴിയുള്ള കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കുന്നത് പതിവാണ്.
ഇതോടെ സൂയസ് കനാലിനു പകരം ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ് റൂട്ട് കപ്പല്‍ കമ്ബനികള്‍ തിരഞ്ഞെടുത്തു തുടങ്ങിയിരുന്നു.
സൂയസ് കനാല്‍ ഉപയോഗിക്കുന്ന കപ്പലുകളുടെ പ്രവേന കവാടമാണ് ചെങ്കടല്‍.
യൂറോപ്പിനും ഏഷ്യയ്്ക്കുമിടയിലുള്ള നിര്‍ണായക റൂട്ടാണ്. ആഗോള തലത്തില്‍ നടക്കുന്ന ചരക്കുകനീക്കത്തില് 12 ശതമാനവും ഇതുവഴിയാണ്.