തിരുവനന്തപുരം: ചൂട് സംസ്ഥാനത്തും കനക്കുന്നു. താപനില 35 ഡിഗ്രി സെല്‍ഷ്യസ് ആണ് എട്ട് ജില്ലകളില്‍. ഇതോടെ കേരളവും വെന്തുരുകുന്ന നിലയിലാണ്.
എന്നാല്‍ സംസഥാനം ഉത്തരേന്ത്യക്ക് സമാനമായ ഉഷ്ണതരംഗത്തിലേക്ക് ഇത്തവണ വീഴില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
മലയാളിയുടെ രാത്രികളെ ഉഷ്ണത്തില്‍ പൊള്ളിക്കുന്നത് അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ്.കൊടും ചൂടിലേക്ക് കേരളം വീണത് 2016ലാണ്. സൂര്യാഘാതം അന്ന് മുതല്‍ നിത്യസംഭവമായി. ചില ജില്ലകള്‍ അന്ന് 41 ഡിഗ്രിക്ക് മുകളിലെ ചൂടില്‍ പൊള്ളി. ശരാശരി 37 ഡിഗ്രിയില്‍ ആണ് നില്‍ക്കുന്നത്.
ജനം മഴ ഒഴിഞ്ഞ ഇടത്തെല്ലാം വിയര്‍ത്തൊഴുകുകയാണ്. ഉഷ്ണതരംഗത്തെ ശരാശരി താപനിലയേക്കാള്‍ 5 മുതല്‍ 6 ഡിഗ്രി വരെ ഉയര്‍ന്നാലേ ഭയപ്പെടേണ്ടതുള്ളൂ. ഇത്തവണ ഉഷ്ണതരംഗത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത് ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്ന വേനല്‍ മഴയാണ് .