ചുവപ്പില്‍ തിളങ്ങി കൂടുതല്‍ സുന്ദരിയായി നവ്യ നായര്‍. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ബാലാമണിയായി മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ താരമാണ് നവ്യ നായര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയനായികയാകാന്‍ നവ്യയ്ക്ക് സാധിച്ചു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് നടി വീണ്ടും അഭിനയ രംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ്. വി.കെ. പ്രകാശ് ചിത്രം സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാന്‍ പോകുന്നത്. തനി നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയായി നവ്യ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചുവപ്പണിഞ്ഞ് നവ്യ
