തിരുവനന്തപുരം നെടുമങ്ങാട് ചുള്ളിമാനൂരില്‍ അനധികൃതമായി പെട്രോള്‍ വില്‍പ്പന നടത്തിയ കടയില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഗ്യാസ് പൊട്ടിതെറിച്ച് തൊട്ട് അടുത്ത കടയിലേക്കും തീ പടര്‍ന്നു.
ഇന്ന് രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. ഖാലിദ് എന്നയാളുടെ പേരിലാണ് കട പ്രവര്‍ത്തിക്കുന്നത്. സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും.