ചിലർക്ക് ബസ് പ്രശ്നത്തിൽ ഇടപെട്ടത് നഷ്ടമുണ്ടാക്കി

കണ്ണൂർ : ഇല്ലാ കഥകൾ പറഞ്ഞു താങ്കളീ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നു എന്ന് ഇ-ബുള്‍ജെറ്റ് വ്ലോഗര്‍മാര്‍. അസം ബസ് പ്രശ്നത്തില്‍ ഇടപെട്ടതുമൂലം ചിലര്‍ക്കു സാമ്പത്തിക നഷ്ടമുണ്ടായിഉദ്യോഗസ്ഥര്‍ക്കു പണം നല്‍കി കുടുക്കിയതിനു പിന്നില്‍ ഇവരാണെന്നും സഹോദരന്മാര്‍ ആരോപിച്ചു. ഈ മാഫിയകളാണ്ഉദ്യോഗസ്ഥരെ സ്വാധീനിച്ചത്. കഞ്ചാവ്, ആയുധക്കടത്തിനെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് എബിനും ലിബിനും പറഞ്ഞു.

‘സാമൂഹ്യപ്രതിബദ്ധതയോടെ ഞങ്ങളെ ഇടപെട്ട വിഷയത്തിന്റെ പേരിലാണ് ഈ വിവാദങ്ങളൊക്കെ. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുണ്ട്. ആസൂത്രണത്തോടെയുള്ള വേട്ടയാടലാണ് തങ്ങള്‍ക്ക് നേരെ നടക്കുന്നത്. അറിവില്ലായ്മയെ ചൂഷണം ചെയ്യ്തിട്ടാണ് നിയമ സംവിധാനങ്ങള്‍ തങ്ങളെ ക്രൂശിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഞങ്ങളെ സ്‌നേഹിക്കുന്ന 18 ലക്ഷം പേര്‍ക്ക് സഹിക്കാന്‍ പറ്റാത്തതായിരുന്നു എല്ലാം. ഇതൊരു വ്യക്തമായ പ്ലാനിംഗോടെ നടപ്പാക്കിയതാണ്. മാഫിയയാണ് പിന്നില്‍. ഞങ്ങളുടെ അറിവില്ലായ്മ ചിലര്‍ ചൂഷണം ചെയ്തു.

കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്ന മാഫിയക്കെതിരെയാണ് ഞങ്ങളൊരു വീഡിയോ ചെയ്തത്. അതിന്റെ പിറ്റേ ദിവസം 240 കിലോ കഞ്ചാവ് ഇവിടെ പിടിച്ചു. മാതൃഭൂമി യാത്രയില്‍ മണാലിയില്‍ നിന്ന് കഞ്ചാവ് കൃഷി കാണിച്ചിട്ടുണ്ട്. അത് തന്നെയാണ് ഞങ്ങളും കാണിച്ചത്. ആകര്‍ഷകമായ തമ്ബ് നെയില്‍ ഉണ്ടാക്കാന്‍ ചാനലുകാരാണ് ഞങ്ങളെ പഠിപ്പിച്ചത്. മാതൃഭൂമിയിലെ ചേട്ടന്‍ പറഞ്ഞത് എനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നാണാണ്. ട്വന്റി ഫോര്‍ ചാനല്‍ ഞങ്ങള്‍ക്ക് തന്ന അവാര്‍ഡ് തിരിച്ചുകൊടുക്കാന്‍ തീരുമാനിച്ചു’, സഹോദരന്മാര്‍ പറയുന്നു.

കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിനും പിടിയിലായ എബിന്റെയും ലിബിന്റെയും ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. കഞ്ചാവ് കടത്തലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൊലീസ് നീക്കം.

Related posts

Leave a Comment