തിരുവനന്തപുരം: ( 01.06.2021) ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂടി സ്പീകെറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാല്‍ തന്നെ ഡെപ്യൂടി സ്പീകെറിനെ തെരഞ്ഞെടുക്കാന്‍ വോടെടുപ്പ് ഉണ്ടായില്ല. ഇതോടെ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂടി സ്പീകെറായി തിരഞ്ഞെടുക്കപ്പെട്ടതായി സ്പീകെര്‍ എംബി രാജേഷ് പ്രഖ്യാപിക്കുകയായിരുന്നു.
അടൂരില്‍ നിന്നുള്ള നിയമസഭാഗമാണ് ചിറ്റയം ഗോപകുമാര്‍. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായ ചിറ്റയം ഗോപകുമാര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് നിയമസഭയിലേക്കെത്തുന്നത്. ടി ഗോപാലകൃഷ്ണന്റേയും ടി കെ ദേവയാനിയുടേയും മകനായി 1965 മെയ് 31-ന് ചിറ്റയത്ത് ജനിച്ച കെ ജി ഗോപകുമാര്‍ എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുന്നത്. എ ഐ എസ് എഫ് സംസ്ഥാന കമിറ്റിയംഗം, എ ഐ ടി യു സി കൊല്ലം ജില്ലാ സെക്രടറി, കര്‍ഷക തൊഴിലാളി യൂണിയന്‍ കൊല്ലം ജില്ലാ സെക്രടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 1995-ല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ചിറ്റയം, ആദ്യ അവസരത്തില്‍ തന്നെ കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റായി.
സംവരണമണ്ഡലമായ അടൂരില്‍ 2011-ലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. പന്തളം സുധാകരനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു. പിന്നീട് 2016-ലും വിജയം ആവര്‍ത്തിച്ചു. ഇത്തവണ വാശിയേറിയ മത്സരത്തിനൊടുവില്‍ 2819 വോടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.