ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ശങ്കരനും ഷാനുവും

കുങ്കുമപ്പൂവ്, സീത, മിസ്റ്റർ ഹിറ്റ്ലർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയും ആമിർ അടക്കമുള്ള വെബ് സീരീസിലുടെയും ശ്രദ്ധേയനായ താരമാണ് ഷാനവാസ്. ലോക്ഡോൺ കാലത്ത് സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ശങ്കരനും ഒരുമിച്ച ഷോർട്ട് ഫിലിം ആണ് എൻറെ സുന്നത്ത് കല്യാണം . കമ്മുവടക്കൻ ഫിലിംസിന്റെ ബാനറിൽ നൗഷാദ് നിർമ്മിക്കുന്ന ചിത്രത്തിന് കഥയും, തിരക്കഥയും, സംഭാഷണവും, നിർവഹിച്ചത് ഷാനവാസ് ഷാനു തന്നെയാണ് ഉബൈനി ആണ് ഇതിൻറെ സംവിധാനം. സുന്നത്ത് കല്യാണത്തെ ഇത്രയും നർമ്മത്തിൽ പൊതിഞ്ഞ ആഘോഷമാക്കിയ ഒരു ഷോർട്ട് ഫിലിം അത്യപൂർവം ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ .മുസ്ലിം സമുദായത്തിൽ ഉൾപ്പെട്ട ഒരു ചടങ്ങ് ആയ സുന്നത്ത് കല്യാണത്തെ സ്വന്തം കല്യാണമായി തെറ്റിദ്ധരിച്ച് ഒരു കുട്ടി കാണുന്ന മനോഹര സ്വപ്നമാണ് ഇതിൻറെ ഇതിവൃത്തം. കുട്ടിയുടെ മാമച്ചി എത്തുന്നത് ഷാനവാസ് ആണ് കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ കണ്ട ഷോർട്ട് ഫിലിമിൽ ഒന്നാണ് എൻറെ സുന്നത്ത് കല്യാണം.

https://youtu.be/jzVow3SXAVw

 

Related posts

Leave a Comment