ചികില്‍സയ്ക്കിടെ അമ്മ പറഞ്ഞത് മകന്റെ ക്രൂരതയെ കുറിച്ച്‌; ഡോക്ടറുടെ പരാതിയില്‍ മകനെ അറസ്റ്റു ചെയ്ത് പൊലീസ്; കാൻസര്‍ രോഗിയായ അമ്മയെ കൊല്ലാൻ ശ്രമിച്ചത് ചെറുപുഴയില്‍

കണ്ണൂർ: കാൻസർ രോഗിയായ മാതാവിനെ മകൻ കൊല്ലാൻ ശ്രമിച്ചതായി പരാതി.

ചെറുപുഴ ഭൂദാനത്തു കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകൻ സതീശനാണു കൊല്ലാൻ ശ്രമിച്ചത്.

സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയ്ക്കിടെയാണു നാരായണി ഡോക്ടറോടു മകന്റെ ക്രൂരതയെപ്പറ്റി പറഞ്ഞത്.

ഡോക്ടർ നല്‍കിയ വിവരമനുസരിച്ചു സതീശനെ ചെറുപുഴ പൊലീസ് ഇൻസ്‌പെക്ടർ ടി.പി.ദിനേശൻ അറസ്റ്റ് ചെയ്തു.

Related posts

Leave a Comment