ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാൻ സർക്കാരിന് അധികാരമില്ല, പദവി ഒഴിയില്ല

ചാന്‍സലര്‍ സ്ഥാനമൊഴിയില്ലെന്ന് ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍. ഓര്‍ഡിനന്‍സ് നിയമപരമല്ലെന്നും, ആര്‍എസ്‌എസ് നേതാവ് ഹരി എസ് കര്‍ത്തയെ അഡീഷണല്‍ പി എ സായി നിയമിച്ചതില്‍ നിയമ ലംഘനമില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം തനിയ്ക്കാണെന്നും ഗവര്‍ണര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സർവകലാശാലകളിൽ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. യോഗ്യതയുള്ളവരാണ് ഇത്തരം സ്ഥാനങ്ങളിൽ നിയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കും.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനത്തെ വ്യക്തി‌പരമായി എതിരിടാനില്ല.

വ്യ‌ക്തികൾക്കല്ല പ്രധാന്യം നൽകുന്നതെന്നും നിയമം പാലിക്കുന്നതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു.

സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം വിദ്യാർഥികൾക്കു ബിരുദ സർട്ടിഫിക്കറ്റ് നൽകാൻപോലും കഴിയുന്നില്ലെന്ന ഡോ. സിസ തോമസിന്റെ പരാതി പരിശോധിക്കുമെന്നും

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവർണർ പറഞ്ഞു. ഗവർണറെ ഒഴിവാക്കി, ബന്ധപ്പെട്ട മേഖലകളിലെ അതിപ്രഗല്ഭരെ ചാൻസലർ സ്ഥാനത്തു കൊണ്ടുവരാനുള്ള സർവകലാശാല ഭേദഗതി ഓർഡിനൻസ് ഇപ്പോൾ രാജ്ഭവന്റെ പരിഗണനയിലാണ്.

Related posts

Leave a Comment