തിരുവനന്തപുരം: ചാലയിലെ ചുമട്ടുതൊഴിലാളിക്കും ചായക്കടക്കാരനുമടക്കം പത്തുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇതുസംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യവകുപ്പ് കൃത്യമായി നല്‍കാത്തതില്‍ നഗരസഭ അധികൃതര്‍ക്ക് അതൃപ്തി. ആരോഗ്യവകുപ്പിെന്റ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച നഗരത്തിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമോയെന്ന ആശങ്കയിലാണ് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് മാര്‍ക്കറ്റിലെ തൊഴിലാളിക്കും കരിമഠം കോളനിയില്‍നിന്നുള്ള ചായക്കടക്കാരനും ചാലയില്‍നിന്ന് പച്ചക്കറി സാധനങ്ങള്‍ വാങ്ങി പുറത്തുകൊണ്ടുപോയി വില്‍ക്കുന്നയാള്‍ക്കും ഇയാളുടെ ഭാര്യക്കും മക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.
ചാലയിലെ ചുമട്ടുതൊഴിലാളിക്കും വ്യാപാരികള്‍ക്കും കോവിഡ്; വിവരം മറച്ചുവെച്ചതായി നഗരസഭ അധികൃതര്‍
