ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും ; മുന്നറിയിപ്പുമായി ബസുടമകള്‍

കോഴിക്കോട്: മാര്‍ച്ച്‌ ആറിനകം സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി ബസ് ഉടമകള്‍ രംഗത്ത് . സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

മാര്‍ച്ച്‌ 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്ന് നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ബസുടമകള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു .എന്നാല്‍ , പ്രശ്നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.

Related posts

Leave a Comment