ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍; ഒടുവില്‍ രക്ഷകനായി വാവ സുരേഷ് വീണ്ടും എത്തി.

ആലപ്പുഴ: ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ വീട്ടുകാരെ വിറപ്പിച്ചത് 5 മണിക്കൂര്‍.

അവസാനം അതിനെ പിടികൂടിയത് വാവ സുരേഷ് എത്തി. പാമ്ബുകടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ഇറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പാമ്ബുപിടിത്തമായിരുന്നു ഇത്. ചാരുംമൂട്ടിലെ വസ്ത്ര വ്യാപാരി മുകേഷിന്റെ വീട്ടിലായിരുന്നു സംഭവം. വീട്ടുമുറ്റത്ത് 2 ബൈക്കുകള്‍ ഉണ്ടായിരുന്നു.

മുകേഷിന്റെ മകന്‍ അഖില്‍ വൈകിട്ട് മൂന്നരയോടെ ബൈക്കില്‍ കയറുമ്ബോഴാണ് പത്തിവിടര്‍ത്തിയ പാമ്ബിനെ കണ്ടത്. വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോഴേക്കും പാമ്ബ് അടുത്ത ബൈക്കിലേക്കു കയറി. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാവ സുരേഷിനെ ഫോണില്‍ വിളിച്ചു. ഉടന്‍ എത്താമെന്ന് അദ്ദേഹം അറിയിച്ചു. അതോടെ നാട്ടുകാരും തടിച്ചുകൂടി.

രാത്രി എട്ടരയോടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയ കവര്‍ നീക്കി ഹാന്‍ഡില്‍ ചുറ്റിക്കിടന്ന പാമ്ബിനെ പിടികൂടി വീട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ടിന്നിലാക്കി. രണ്ടു വയസ്സുള്ള ചെറിയ മൂര്‍ഖനാണെന്നും ആശുപത്രി വിട്ടശേഷം പുറത്തുപോയി ആദ്യമായാണ് പാമ്ബിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. വാവ സുരേഷിനു നാട്ടുകാര്‍ സ്വീകരണം നല്‍കി.

Related posts

Leave a Comment