കണ്ണൂര്‍: സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നുള്ള അനുകൂല വിധി സ്വാഗതം ചെയ്ത് പ്രിയ വര്‍ഗീസ്.
നീതിപീഠത്തില്‍ നീതി ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് അവര്‍ പറഞ്ഞു. ചാരിനില്ക്കാനുള്ള മതില് ഇടിഞ്ഞുപോയിട്ടില്ലെന്നറിയുന്നതില് ആശ്വാസം.
ഗൂഢാലോചന പോലെയാണ് തോന്നിയത്. അഭിമുഖത്തില്‍ താന്‍ പങ്കെടുക്കാതിരിക്കാനുള്ള നീക്കമാണ് നടത്തിയത്. രു വ്യക്തി എന്ന നിലയില്‍ താന്‍ നേരിട്ട വലിയ വിഷമമുണ്ടാക്കിയെന്നും പ്രിയ വര്‍ഗീസ് പ്രതികരിച്ചു.
കോടതി ഉത്തരവ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ വി.സി അറിയിച്ചു. റാങ്ക് ലിസ്റ്റ് പട്ടിക പുനഃപരിശോധിക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഇത് ഡിവിഷന് ബെഞ്ച് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയിരിക്കുകയാണ്.