ചാണ്ടി ഉമ്മന് കെട്ടിവെക്കാൻ കാശ് നൽകിയത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി; കല്ലറയില്‍ പ്രാര്‍ഥിച്ച് ചാണ്ടി ഉമ്മന്‍

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് നാമനിർദേശ പത്രിക പൂരിപ്പിച്ച് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ സമർപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.

നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചത്.

കാൽ നൂറ്റാണ്ടോളം ഉമ്മൻചാണ്ടിയ്ക്ക് പത്രിക പൂരിപ്പിച്ച് നൽകിയ അതേ വ്യക്തിത്വം തന്നെയാണ് ചാണ്ടി ഉമ്മനും പത്രിക തയ്യാറാക്കി നൽകിയത്.

ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലിരുന്നാണ് ഈ പത്രിക പൂരിപ്പിച്ചത്.ഇതിനുശേഷം പ്രവർത്തകർക്കൊപ്പം ചാണ്ടി ഉമ്മൻ നേരെ പുതുപ്പള്ളി പള്ളിയിൽ എത്തി.

ഇവിടെ പിതാവിന്‍റെ കബറിടത്തിൽ അൽപനേരം കണ്ണടച്ച് പ്രാർഥിച്ചുനിന്നു. തുടർന്ന് ഇവിടെ പിതാവിന്‍റെ കബറിടത്തിൽ നാമനിർദേശ പത്രിക വെച്ച് പ്രാർഥിച്ചു.

ഉമ്മൻചാണ്ടിയെ കല്ലെറഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്‍റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്.

ഇത് കാലത്തിന്‍റെ കാവ്യ നീതിയാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.അതേസമയം, എന്‍ഡിഎ സ്ഥാനാർഥി ലിജിൻ ലാൽ മള്ളിയൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ കൈയിൽനിന്ന് കെട്ടിവെക്കാനുള്ള തുക കൈപറ്റുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒപ്പം ഉണ്ടായിരുന്നു.

Related posts

Leave a Comment