ചരിത്ര വിജയം: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി

കണ്ണൂര്‍: ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു. വടക്കന്‍ കേരളത്തില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. താനൂരില്‍ രണ്ടിടത്തും മലപ്പുറം കോട്ടയ്ക്കലിലും ബിജെപിക്ക് ജയം.

തളിപ്പറമ്ബ് മുനിസിപ്പാലിറ്റിയില്‍ മൂന്ന് സീറ്റുകള്‍ നേടി ബിജെപി ചരിത്രം സൃഷ്ടിച്ചു. കോടതി മൊട്ട , പാല്‍ക്കുളങ്ങര , തൃച്ചംബരം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ പ്രാവശ്യം ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്. കോടതി മൊട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുജാത 306 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പാല്‍ക്കുളങ്ങരയില്‍ വത്സരാജന്‍ 32 വോട്ടുകളുടെ ഭൂരിപക്ഷത്തിലും തൃച്ചംബരത്ത് പി.വി സുരേഷ് 118 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.

Related posts

Leave a Comment